കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നു
സെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്
സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച തൊഴിൽ നൈപുണ്യം ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം
രജിസ്ട്രേഷനായി https://hireathon.startupmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Kerala Knowledge Academy/ ASAP എന്നിവയിൽ രജിസ്ട്രേഷനുളളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 20 ആണ്
300 ലധികം സ്റ്റാർട്ടപ്പുകളിലായി 1000 ഓളം തൊഴിലവസരങ്ങളാണ് ഹയറത്തോണിലൂടെ ലഭിക്കുന്നത്
വിദ്യാഭ്യാസ രേഖകളുടെ പരിശോധന, അഭിമുഖം എന്നിവയിലൂടെ ഉടനടി നിയമനമാണ് ഹയറത്തോണിൻറെ പ്രത്യേകത
സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ തൊഴിൽമേളകളിൽ ഒന്നായിരിക്കും ഹയറത്തോൺ
സംസ്ഥാന സർക്കാരിൻറെ 100 ദിന കർമപരിപാടികളുടെ ഭാഗമായി K-DISC നടത്തുന്ന തൊഴിൽ മേളകളുടെ ഭാഗമായാണ് ഹയറത്തോൺ സംഘടിപ്പിക്കുന്നത്
Related Posts
Add A Comment