ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ  PLI സ്കീം

ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ PLI സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യും

ടയർ-3, ടയർ-4 പട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവയിൽ നിക്ഷേപത്തിന് മുൻഗണന നൽകും

ഈ പദ്ധതി 19,000 കോടി രൂപയിലധികം പുതിയ നിക്ഷേപം ആകർഷിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു

കൂടാതെ ഈ പദ്ധതിക്ക് കീഴിൽ 3 ലക്ഷം കോടിയിലധികം രൂപയുടെ മൊത്തം വിറ്റുവരവ് കൈവരിക്കാനാകുമെന്നും പ്രതീക്ഷ

ഈ മേഖലയിൽ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടെക്സ്റ്റൈൽ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു

മാൻ മെയ്ഡ് ഫൈബർ അപ്പാരൽസ്, MMF ഫാബ്രിക്സ്, ടെക്നിക്കൽ ടെക്സ്റ്റൈൽസിലെ 10 സെഗ്മെന്റ് എന്നിവയാണ് സ്കീമിന് കീഴിൽ വരുന്നത്

വ്യത്യസ്ത തരം ഇൻസെന്റീവ് ഘടനയുള്ള രണ്ട് തരം നിക്ഷേപമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്

ടൈപ്പ് ഒന്നിൽ,കുറഞ്ഞത് 300 കോടി രൂപ നിക്ഷേപിക്കാൻ തയ്യാറുള്ള ഏതൊരു വ്യക്തിക്കും /കമ്പനിക്കും പദ്ധതിയിൽ പങ്കെടുക്കാം

രണ്ടാമത്തെ വിഭാഗത്തിൽ കുറഞ്ഞത് 100 കോടി രൂപ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാൻ അർഹതയുണ്ട്

ഇന്ത്യയിൽ ഉൽപ്പാദനം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിന്റെ പ്രധാന ലക്ഷ്യം

ഇന്ത്യയെ ആഗോള വിതരണ ശൃംഖലകളുടെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നതിനാണ് PLI സ്കീം രൂപകൽപ്പന ചെയ്തിരിക്കുന്നത്

13 സെക്ടറുകൾ ഉൾക്കൊളളിച്ചുകൊണ്ട് 2020 മാർച്ചിലാണ് കേന്ദ്രസർക്കാർ PLI സ്കീം അവതരിപ്പിച്ചത്

Share.

Comments are closed.

Exit mobile version