ഇന്ത്യയിൽ സാന്നിധ്യമറിയിച്ചതിന്റെ 12ആം വാർഷിക വേളയിൽ, വീട്ടുപകരണങ്ങളുടെയും ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെയും വിപണി ലക്ഷ്യമിട്ട് പുതിയ സബ്‌ ബ്രാൻഡായ ‘മിജിയ’ (Mijia by Xiaomi) അവതരിപ്പിച്ച് ഷവോമി. നിലവിലുള്ള ഷവോമി, റെഡ്മി, പോക്കോ ബ്രാൻഡുകൾക്കൊപ്പം മിജിയയും ഇനി കമ്പനിയുടെ പോർട്ട്‌ഫോളിയോയുടെ ഭാഗമായിരിക്കും. ഭാവിയിൽ വിപണിയിലിറക്കുന്ന എയർ പ്യൂരിഫയറുകൾ ഉൾപ്പെടെയുള്ള ഹോം അപ്ലയൻസസുകളും വൻകിട ഗാർഹിക ഉപകരണങ്ങളും ഇനി ‘മിജിയ’ എന്ന ബ്രാൻഡ് നാമത്തിലായിരിക്കും ഇന്ത്യയിൽ ലഭ്യമാകുക.  

Xiaomi Mijia Sub Brand India

2014ൽ ഇന്ത്യൻ വിപണിയിലെത്തിയ ഷവോമി, സ്മാർട്ട്‌ഫോണുകൾക്ക് പുറമെ സ്മാർട്ട് ടിവികൾ, ടാബ്‌ലെറ്റുകൾ, AIoT ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. സ്മാർട്ട്‌ഫോണുകൾക്ക് അപ്പുറത്തേക്ക് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കണക്റ്റഡ് സ്മാർട്ട് ഹോം ഉപകരണങ്ങൾക്കാണ് കമ്പനി പുതിയ ബ്രാൻഡിലൂടെ മുൻഗണന നൽകുന്നത്. തങ്ങളുടെ ആഗോള തന്ത്രമായ ‘ഹ്യൂമൻ × കാർ × ഹോം’ ഇക്കോസിസ്റ്റത്തിന്റെയും HyperOS പ്ലാറ്റ്‌ഫോമിന്റെയും ഭാഗമായാണ് ഷവോമി ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്.  

Xiaomi India, Mijia Sub Brand, Xiaomi Mijia, Smart Home Appliances, AIoT Devices, Xiaomi HyperOS, Smart Air Purifier, Tech News India, Consumer Electronics, Home Automation India

Share.
Leave A Reply

Exit mobile version