Ford  ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും | $2 Billion Loss For Ford Motors

2 ബില്യൺ ഡോളർ നഷ്ടം: Ford  ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും

സാനന്ദിലും ചെന്നൈയിലുമുളള പ്ലാന്റുകൾ പൂട്ടാൻ  കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

10 വർഷത്തിനിടയിൽ നേരിട്ട കനത്ത നഷ്ടവും പ്രതീക്ഷിച്ച വളർച്ച കൈവരിക്കാഞ്ഞതുമാണ് തീരുമാനത്തിനിടയാക്കിയത്

കമ്പനിയുടെ അടച്ചുപൂട്ടൽ നീക്കം കുറഞ്ഞത് 4,000 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

ന്യായമായ പുനസംഘടനക്കായി ചെന്നൈ, സാനന്ദ് എന്നിവിടങ്ങളിലെ ജീവനക്കാർ, ഡീലർമാർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് Ford  വ്യക്തമാക്കി

2021 ന്റെ നാലാം ക്വാർട്ടറിൽ സാനന്ദിലെ കയറ്റുമതി ചെയ്യുന്നതിനുള്ള കാറുകളുടെ നിർമ്മാണം അവസാനിപ്പിക്കും

2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമ്മാണവും അവസാനിപ്പിക്കുമെന്ന് അമേരിക്കൻ കമ്പനി അറിയിച്ചു

ഇന്ത്യയിൽ ഗണ്യമായി നിക്ഷേപം നടത്തിയിട്ടും, ഫോഡ് കഴിഞ്ഞ 10 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രസിഡന്റും CEO യുമായ Jim Farley

പങ്കാളിത്തം, പ്ലാറ്റ്ഫോം പങ്കിടൽ, മറ്റ് OEMകളുമായുള്ള കരാർ നിർമ്മാണം,നിർമ്മാണ പ്ലാന്റുകൾ വിൽക്കുന്നതിനുള്ള സാധ്യത തുടങ്ങി നിരവധി ഓപ്ഷൻ പരിഗണിച്ചിരുന്നു

നിർമാണം നിർത്തിയാലും തിരഞ്ഞെടുത്ത മോഡലുകൾ‌ ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

നിലവിലെ എല്ലാ ഫോഡ് മോഡലുകളുടെയും സർവീസും വാറന്റി കവറേജും തുടരുമെന്ന് ഫോഡ് ഇന്ത്യ അറിയിച്ചു

1.57 ശതമാനം വിപണി വിഹിതത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ഫോഡ് ഒൻപതാം സ്ഥാനത്താണ്

മഹീന്ദ്ര & മഹീന്ദ്രയുമായി ഫോഡ് ഒരു ജോയിന്റ് വെഞ്ച്വറിന് ചർച്ച നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version