പരിചയസമ്പന്നരായ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യയിലെ മുൻനിര IT സ്ഥാപനങ്ങൾ പാടുപെടുന്നുവെന്ന് റിപ്പോർട്ട്.
TCS, Infosys, HCL, Wipro എന്നീ മുൻനിര കമ്പനികൾ ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം പുതുമുഖങ്ങളെ നിയമിക്കാൻ പദ്ധതിയിടുന്നു.
ജൂലൈയിൽ 30,000 പുതുമുഖങ്ങൾക്ക് അവസരം നൽകാൻ പദ്ധതിയിട്ട Cognizant ഈ വർഷം 100,000 ലാറ്ററൽ നിയമനവും ലക്ഷ്യമിടുന്നു.
ഫുൾ-സ്റ്റാക്ക് എഞ്ചിനീയർ, ഡാറ്റാ എഞ്ചിനീയർ, ഡാറ്റാ സയന്റിസ്റ്റ്, തുടങ്ങിയ റോളുകൾക്കുള്ള IT കമ്പനികളുടെ Offer Acceptance നിരക്ക് 80 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞു.
ക്ലൗഡ്, ക്ലൗഡ് നേറ്റീവ്, മീൻ സ്റ്റാക്ക് ഡെവലപ്പർമാർ എന്നീ റോളുകൾക്കുള്ള ശമ്പളത്തിൽ 100% വർധനയുണ്ടായതായി ടാലന്റ് സൊല്യൂഷൻസ്
സ്ഥാപനമായ ഡയമണ്ട്പിക്ക്.
Salesforce, S4 Hana, Snowflake സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് വളരെ നല്ല ഓഫർ ആവശ്യമാണെന്ന് ഡയമണ്ട്പിക്ക്.
അഞ്ച് വർഷ പരിചയമുള്ള ജാവ ഡെവലപ്പർമാർ 7.5 ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷത്തിലേക്ക് ഡിമാൻഡ് ഉയർത്തി.
40%ൽ കൂടുതൽ ഡ്രോപ്പ് ഔട്ട് അനുപാതം ഉളളതിനാൽ IT സർവീസ് കമ്പനികൾക്ക് നിയമനത്തിൽ ഇവയെല്ലാം വെല്ലുവിളി ഉയർത്തുന്നുണ്ട്.
ക്യാമ്പസ്, ഓഫ്-കാമ്പസ് നിയമനങ്ങളും ഒരുവർഷ പരിചയമുളളവർക്ക് കരാർ നിയമനങ്ങളും കമ്പനികൾ പരിഗണിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.