സെപ്തംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി Sansad TV ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും
ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും ലയിപ്പിച്ച് രൂപീകരിച്ച പുതിയ ചാനലാണ് Sansad TV
പാർലമെന്റ് സമ്മേളിക്കുമ്പോൾ, സൻസദ് ടിവിക്ക് രണ്ട് ചാനലുകൾ ഉണ്ടാകും
ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ ഒരേസമയം സംപ്രേഷണം ചെയ്യാനാകും
മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിംഗ്, സാമ്പത്തിക വിദഗ്ധൻ Bibek Debroy, NITI Aayog CEO അമിതാഭ് കാന്ത്, അഭിഭാഷകൻ ഹേമന്ത് ബത്ര എന്നിവർ വിവിധ ഷോകൾ അവതരിപ്പിക്കും
കരൺ സിംഗ് വിവിധ മതങ്ങളെക്കുറിച്ചുള്ള ഒരു ഷോയും ചരിത്രത്തെക്കുറിച്ചുള്ള ഷോ ബിബെക് ദിബ്രോയിയും അവതരിപ്പിക്കും
Transformation of India എന്ന വിഷയത്തിലുളളതാകും അമിതാഭ് കാന്ത് അവതരിപ്പിക്കുന്ന പരിപാടി
അഭിഭാഷകനായ ഹേമന്ത് ബത്ര നിയമ സംബന്ധമായ വിഷങ്ങളിലുളള പ്രോഗ്രാം അവതരിപ്പിക്കും
ധനകാര്യ മന്ത്രാലയത്തിലെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുളള പരിപാടി നയിക്കും
ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി രവി കപൂർ ചാനലിന്റെ CEOയാണ്
ലോക്സഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി മനോജ് അറോറയാണ് officer on special duty