സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola Electric
Ola Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന് CEO Bhavish Aggarwal
ലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി പൂർണമായും സ്ത്രീകൾ പ്രവർത്തിപ്പിക്കുമെന്ന് Bhavish Aggarwal അറിയിച്ചു
ആത്മനിർഭർ ഭാരതത്തിന് ആത്മനിർഭർ സ്ത്രീകൾ ആവശ്യമാണെന്ന് തീരുമാനം പ്രഖ്യാപിച്ച പോസ്റ്റിൽ ഭവിഷ് അഗർവാൾ പറഞ്ഞു
ലേബർ ഫോഴ്സിൽ സ്ത്രീകൾക്ക് തുല്യത നൽകുന്നതിലൂടെ ഇന്ത്യയുടെ GDP 27% വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നുവെന്ന് Ola, CEO
EV വിപ്ലവത്തിന് ആവേശം പകർന്ന് വനിത ജീവനക്കാരുടെ ആദ്യ ബാച്ച് ചെന്നൈയിലെ പ്ലാന്റിൽ എത്തി
മൂവായിരത്തിലധികം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന റോബോട്ടുകളും ഒല ഫാക്ടറിയിൽ പ്രവർത്തിക്കും
വാർഷിക ഉൽപാദന ശേഷിയിൽ 10 ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നത്
ഓരോ രണ്ട് സെക്കൻഡിലും 10 പ്രൊഡക്ഷൻ ലൈനുകളിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കാൻ ഒല പദ്ധതിയിടുന്നു
ബാറ്ററി പായ്ക്കുകൾ, മോട്ടോർ, വെഹിക്കിൾ കമ്പ്യൂട്ടർ, സോഫ്റ്റ് വെയർ എന്നിവ ഒല ഇലക്ട്രിക് സ്വന്തമായി നിർമ്മിക്കുന്നു
90 ശതമാനം ഭാഗങ്ങളും സ്വന്തമായി നിർമിക്കുന്നതിലൂടെ സ്കൂട്ടർ വില കുറയ്ക്കാമെന്ന് കരുതുന്നു
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ 500 ഏക്കർ സ്ഥലത്താണ് ഒലയുടെ ഫ്യൂച്ചർ ഫാക്ടറി സജ്ജീകരിക്കുന്നത്
Related Posts
Add A Comment