ഫുഡ് ഡെലിവറി ആപ്പുകളെ GST ക്ക് കീഴിലാക്കാൻ ആലോചനയുമായി GST കൗൺസിൽ
Swiggy, Zomato, FoodPanda പോലുളള ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരെ GST ക്ക് കീഴിൽ കൊണ്ടുവന്നേക്കും
നിലവിൽ, GST അടയ്ക്കുന്നത് ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളല്ല, റെസ്റ്റോറന്റുകളാണ്
ഭക്ഷ്യ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഇ-കൊമേഴ്സ് കമ്പനികളെയും റെസ്റ്റോറന്റ് സേവനങ്ങളായി കണക്കാക്കണമെന്ന് നിർദ്ദേശം
CGST ആക്ടിന്റെ സെക്ഷൻ 9 (5) പ്രകാരം നികുതി ചുമത്തുകയും ചെയ്യണമെന്നാണ് ഫിറ്റ്മെന്റ് കമ്മിറ്റി നിർദ്ദേശിച്ചത്
അംഗീകാരം ലഭിച്ചാൽ സോഫ്റ്റ് വെയറിലും മറ്റും മാറ്റം വരുത്തുന്നതിന് പ്ലാറ്റ്ഫോമുകൾക്ക് ഡിസംബർ 31 വരെ സമയം നൽകിയേക്കാം
ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന GSTകൗൺസിൽ യോഗത്തിൽ നിർദ്ദേശം ചർച്ച ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്
പെട്രോളും ഡീസലും GST യുടെ പരിധിയിൽ കൊണ്ടുവരുന്നത് ഉടനടി സംഭവിക്കില്ലെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്
Remdesivir ഉൾപ്പെടെയുള്ള കോവിഡ് -19 അനുബന്ധ മരുന്നുകളുടെ നിരക്ക് ഇളവ് ഡിസംബർ 31 വരെ നീട്ടാനും കൗൺസിൽ തീരുമാനമെടുത്തേക്കും
Related Posts
Add A Comment