channeliam.com

കേന്ദ്ര കൃഷി, കർഷക മന്ത്രാലയം ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടുകൾക്ക്  5 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു

CISCO, Ninjacart, Jio Platforms Limited, ITC Limited, NCDEX e-Markets Limited എന്നിവയുമായാണ് MoU ഒപ്പു വച്ചത്

ഈ പൈലറ്റ് പ്രോജക്റ്റുകളുടെ അടിസ്ഥാനത്തിൽ കർഷകർക്ക് ഏത് വിള വളർത്തണം, ഏതുതരം വിത്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കാം

വിളവ് വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം മികച്ച രീതികൾ അവലംബിക്കണം എന്നതിനെക്കുറിച്ചും തീരുമാനങ്ങൾ എടുക്കാൻ കഴിയും

 മഹാരാഷ്ട്രയിലെ ജൽന, നാസിക് ജില്ലകളിലെ കർഷകർക്ക് ഉപദേശം നൽകുന്നതിനായി Jio Platforms Limited പൈലറ്റ് പ്രോജക്റ്റ് നടത്തും

മധ്യപ്രദേശിലെ സെഹോർ, വിദിഷ ജില്ലകളിലെ ഗ്രാമങ്ങളിൽ Site Specific Crop Advisory സർവീസിനായാണ് ITC ലിമിറ്റഡ്  ധാരണാപത്രം ഒപ്പിട്ടത്

ഹരിയാനയിലും മധ്യപ്രദേശിലും തിരഞ്ഞെടുത്ത രണ്ടു ജില്ലകളിലാണ് CISCO പ്രവർത്തിക്കുക

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, കർണാടകയിലെ ദേവനഗരെ, മഹാരാഷ്ട്രയിലെ നാസിക്  ജില്ലകളിൽ NCDEX e Markets Limited പ്രവർത്തിക്കും

Ninjacart അഗ്രി മാർക്കറ്റ്‌പ്ലേസ് പ്ലാറ്റ്ഫോം വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും

മധ്യ പ്രദേശിലെ ചിന്ദ്വാര,ഇൻഡോർ, ഗുജറാത്തിലെ ആനന്ദ്  എന്നിവിടങ്ങളിലാണ് Ninjacart പൈലറ്റ് പ്രോഗ്രാം നടത്തുക

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, റിമോട്ട് സെൻസിംഗ്, GIS ടെക്നോളജി,ഡ്രോണുകളുടെയും റോബോട്ടുകളുടെയും ഉപയോഗം  എന്നിവയാണ് ഡിജിറ്റൽ അഗ്രികൾച്ചർ മിഷനിലുളളത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com