രാജ്യത്ത് 32 സ്റ്റാർട്ടപ്പുകൾ 2 വർഷത്തിനുള്ളിൽ യൂണികോൺ ആയി മാറിയേക്കാമെന്ന് Hurun India Future Unicorn List 2021. CoinSwitch Kuber മാത്രമാണ് അടുത്ത രണ്ട്  വർഷത്തിനുള്ളിൽ യൂണികോൺ ആകുമെന്ന് Hurun പ്രവചിച്ചിട്ടുള്ള ഏക ക്രിപ്റ്റോ സ്റ്റാർട്ടപ്പ്. ലിസ്റ്റിലെ കമ്പനികളിൽ  ഇ-കൊമേഴ്‌സ്, ഫിൻ‌ടെക്, ഷെയർ ഇക്കണോമി, സാസ് എന്നിവയാണ് അധികവും. പട്ടികയിൽ ഉളള 18 സ്റ്റാർട്ടപ്പുകൾ ഫിൻടെക്കാണ്.

ഇന്ത്യയിൽ 600 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ട്. 2025 ആകുമ്പോഴേക്കും 900 ദശലക്ഷം ആകുമെന്ന് പ്രതീക്ഷിക്കുന്നു. മൊബൈൽ പേയ്‌മെന്റുകൾ, ഇൻഷുറൻസ്, ബ്ലോക്ക്‌ചെയിൻ, സ്റ്റോക്ക് ട്രേഡിംഗ്, ഡിജിറ്റൽ വായ്പ എന്നിവയിൽ പ്രവർത്തിക്കുന്ന ഫിൻ‌ടെക് കമ്പനികൾ ഇന്റർനെറ്റ് വ്യാപനം മുതലാക്കി കൂടുതൽ വളരുമെന്ന് Hurun പ്രവചിക്കുന്നു. Hurun ലിസ്റ്റിലുളള ആദ്യ പത്ത് 10 സ്റ്റാർട്ടപ്പുകൾ ഇവയാണ്.

1. Sequoia പിന്തുണയ്ക്കുന്ന ഓൺലൈൻ റീട്ടെയിൽ സ്റ്റോർ Zilingo. 2015 ൽ  ചെറുകിട ഫാഷൻ വ്യാപാരികൾക്കായി ഓൺലൈൻ ബി 2 ബി പ്ലാറ്റ്ഫോമായി ആരംഭിച്ചു. ഇതുവരെ മൊത്തം 310 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

2. ബെംഗളൂരു ആസ്ഥാനമായി 2018 ൽ ആരംഭിച്ച മൊബൈൽ പ്രീമിയർ ലീഗിന് ഇന്ത്യയിൽ 76 ദശലക്ഷം ഉപയോക്താക്കളുണ്ട്. Sequoia Capital, Moore Strategic Ventures, SIG, Pegasus Tech Ventures, തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് മൊബൈൽ പ്രീമിയർ ലീഗ് മൊത്തം 230 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചു.

3. ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് കിച്ചൻ സ്റ്റാർട്ടപ്പായ Rebel Foods.  2010 ൽ സ്ഥാപിതമായ Rebel Foods റെസ്റ്റോറന്റ് പ്ലാറ്റ്ഫോം ക്ലൗഡ് കിച്ചൻ ബ്രാൻഡുകളായ Faasos, Behrouz Biryani, Oven Story എന്നിവ ഓപ്പറേറ്റ് ചെയ്യുന്നു.

4.  Cure ഫിറ്റ്നസ് സ്റ്റാർട്ടപ്പ്.  2021 ജൂണിൽ, ടാറ്റാ ഡിജിറ്റലുമായി 75 മില്യൺ ഡോളർ കരാറിലേർപ്പെട്ടു. Temasek, Accel Partners,  Epiq Capital, Unilever Swiss തുടങ്ങിയ ആഗോള നിക്ഷേപകരുടെ പിന്തുണയും സ്റ്റാർട്ടപ്പിനുണ്ട്.

5. 2015 ൽ ഗുരുഗ്രാമിൽ തുടങ്ങിയ പ്രീ -ഓൺഡ് കാർ പ്ലാറ്റ്ഫോായ Spinny, നിലവിൽ 9 നഗരങ്ങളിൽ  പ്രവർത്തിക്കുന്നു. സ്പിന്നി 120 ദശലക്ഷം യുഎസ് ഡോളറിലധികം ഇതുവരെ സമാഹരിച്ചു.

6. RateGain- ട്രാവൽ ടെക്നോളജി സ്റ്റാർട്ടപ്പാണിത്. ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ ഇൻഡസ്ട്രിയിലെ SaaS) കമ്പനി റേറ്റ് ഗെയിൻ ഈ ഓഗസ്റ്റിൽ ഒരു പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ ഫണ്ട് ശേഖരിക്കുന്നതിനായി  ഡ്രാഫ്റ്റ് പേപ്പർ ഫയൽ ചെയ്തിട്ടുണ്ട്.

7. D2C പേഴ്സണൽ കെയർ ബ്രാൻഡായ Mamaearth, 2016 ൽ  Honasa Consumer Private Limited എന്ന പേരിലാണ് സ്ഥാപിതമായത്. Sequoia Capital, Sofina, Fireside Ventures, Stellaris Venture, Kunal Bahl തുടങ്ങിയ ആഗോള നിക്ഷേപകരിൽ നിന്ന് Mamaearth മൊത്തം 73.6 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചു.

8. ഗുരുഗ്രാം ആസ്ഥാനമായുള്ള കാർ സെയിൽസ് പ്ളാറ്റ്ഫോം CarDekho. 2007 ൽ,  IT ഔട്ട്സോഴ്സിംഗ് സ്ഥാപനമായി ആരംഭിക്കുകയും പിന്നീട് കാർ വിൽപ്പനയ്ക്കായി ഒരു ഓൺലൈൻ പോർട്ടലാക്കി മാറ്റുകയും ചെയ്തു. Sequoia Capital, Ping An, Hillhouse Capital Group, Times Internet, Ratan Tata എന്നിവരിൽ‌ നിന്നായി 250 മില്യൺ ഡോളർ‌ സമാഹരിച്ചു.

9. 2009 ൽ സ്ഥാപിച്ച സിംഗപ്പൂർ ആസ്ഥാനമായുള്ള റോബോട്ടിക്സ് സ്റ്റാർട്ട് അപ്പാണ് GreyOrange. Tiger Global, Blume Ventures, Peter Thiel, Binny Bansal അടക്കമുളളവരിൽ നിന്ന് മൊത്തം 70 മില്യൺ ഡോളർ നിക്ഷേപം സമാഹരിച്ചു.

10. ഗുരുഗ്രാം ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷൻ MobiKwik ലിസ്റ്റിലെ മറ്റൊരു സ്റ്റാർട്ടപ്പാണ്.  2009ലാണ് സ്ഥാപിതമായത്. ഡിജിറ്റൽ ക്രെഡിറ്റ് ആവശ്യകതകൾക്കായി മികച്ച ഡാറ്റ അനലിറ്റിക്സ് ഉപയോഗിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version