ഗതാഗത രംഗത്ത് ചരിത്രം രചിക്കാനൊരുങ്ങി യുഎഇ. ദുബായിൽ പറക്കും ടാക്‌സികൾക്കായുള്ള (flying taxis) ആദ്യ വെർട്ടിപോർട്ടിന്റെ (vertiport) നിർമാണം അതിവേഗം പുരോഗമിക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (General Civil Aviation Authority) അറിയിച്ചു.

ദുബായ് ഇന്റർനാഷണൽ വെർട്ടിപോർട്ടിൽ (DXV) ലാൻഡിംഗ് ഏരിയയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പൂർത്തിയായി. നിലവിൽ പാർക്കിംഗ് ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഫ്ലയിങ് ടാക്സി സർവീസ് ആരംഭിക്കാനാണ് ശ്രമം. യുഎസ് കമ്പനിയായ ജോബിയുമായി (Joby) ചേർന്നാണ് പ്രവർത്തനം.
പറക്കും ടാക്‌സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവീസ് എന്നിവയ്ക്കായുള്ള നിയുക്ത മേഖലയാണ് ഡിഎക്‌സ്‌വി. ഡിഎക്‌സ്‌വി സ്റ്റേഷൻ വഴി പ്രതിവർഷം 170,000 യാത്രക്കാരെ ഉൾക്കൊള്ളാനും മണിക്കൂറിൽ 10ഓളം ലാൻഡിംഗുകൾ നടത്താനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പറക്കും ടാക്‌സികൾ തുടക്കത്തിൽ നിശ്ചിത റൂട്ടുകളിലും നിർദിഷ്ട സ്ഥലങ്ങളിലുമായിരിക്കും പ്രവർത്തിക്കുകയെന്നും പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
The UAE is making history in transportation as Dubai’s first flying taxi vertiport construction speeds up, with operations starting next year.