ഫ്രഞ്ച് നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനുമായും (Dassault Aviation) ഇന്ത്യൻ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളുമായും സഹകരിച്ച് 114 ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ (Rafale fighter jets) വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ (IAF) നിർദേശം പ്രതിരോധ മന്ത്രാലയം പരിശോധിച്ചു തുടങ്ങി.
രണ്ട് ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്നതും 60 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കമുള്ളതുമായ ഈ മെഗാ ഇടപാട് വരും ആഴ്ചകളിൽ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഭരണ ബോർഡാണ് പരിശോധിക്കുക. അനുമതി ലഭിച്ചുകഴിഞ്ഞാൽ, നിർദേശം അന്തിമ അംഗീകാരത്തിനായി ഡിഫൻസ് അക്വിസിഷൻ കൗൺസിലിലേക്ക് മാറ്റും. പുതിയ ഏറ്റെടുക്കലോടെ ഇന്ത്യയുടെ പക്കൽ റാഫേലുകളുടെ എണ്ണം 176 ആയി ഉയരും.
The Indian Air Force (IAF) is moving forward with a proposal to acquire 114 Indian-made Rafale fighter jets, in a major defense deal with Dassault Aviation.