GSER 2021 ‌റിപ്പോർട്ടിൽ 23 -ാം സ്ഥാനത്തെത്തി ബെംഗളൂരു

സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2021 ൽ  23 -ാം സ്ഥാനത്തെത്തി ബെംഗളൂരു,ഡൽഹി 36 -ാം സ്ഥാനത്ത്
സ്റ്റാർട്ടപ്പ് ജീനോം റിപ്പോർട്ട്, ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് മികച്ച വിജയം കൈവരിക്കാനാകുന്ന ലോകമെമ്പാടുമുള്ള നഗരങ്ങളെ വിശകലനം ചെയ്യുന്നു
സ്വിഗ്ഗി, ഷെയർചാറ്റ്, ബൈജൂസ് എന്നിവയുടെ സമീപകാലത്തെ വലിയ ഫണ്ടിംഗ് റൗണ്ടുകൾ ബംഗളുരുവിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി
ബെംഗളൂരുവും കർണാടകയും ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി-ഇന്നവേഷൻ ക്ലസ്റ്ററാണ്
തുടർച്ചയായ രണ്ടാം വർഷവും മുംബൈ, ടോപ്പ് എമർജിംഗ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഒന്നാമതെത്തി
പെർഫോമൻസ്, ഫണ്ടിംഗ്, എക്സ്പീരിയൻസ്, ടാലന്റ് എന്നിവയിൽ‌ മുംബൈ ലോകത്തിലെ ഏറ്റവും മികച്ച Emerging Ecosystem ആയി
യുഎസിലെയും യൂറോപ്പിലെയും നിരവധി പ്രമുഖ നഗരങ്ങളെ മുംബൈ, എമർജിംഗ് ഇക്കോസിസ്റ്റം വിഭാഗത്തിൽ പരാജയപ്പെടുത്തി
 മുംബൈയ്‌ക്കൊപ്പം, 100 എമർജിംഗ് ഇക്കോസിസ്റ്റം പട്ടികയിൽ ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവ ഇടം നേടി
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 12.1 ബില്യൺ ഡോളർ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ
റോബോട്ടിക്സ്, ബ്ലോക്ക്‌ചെയിൻ,  AI, ബിഗ് ഡാറ്റ എന്നിവയുൾക്കൊളളുന്ന ഡീപ് ടെക് ആഗോളതലത്തിൽ അതിവേഗം വളരുന്ന സെഗ്മെന്റായി തുടരുന്നു
യൂറോപ്പിലെ ഏറ്റവും വലിയ ടെക് ഇവന്റായ ലണ്ടൻ ടെക് വീക്കിനോടനുബന്ധിച്ചാണ്  റിപ്പോർട്ട് പുറത്തിറക്കിയത്
പെർഫോമൻസ്, ടാലന്റ്,കണക്ടഡ്നെസ്സ് എന്നിവയുൾപ്പെടെ ഏഴ് ഘടകങ്ങളെ അടിസ്ഥാനമാക്കി  140 മുൻനിര സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളെയാണ്
വിലയിരുത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version