2022 ലെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താനാകുമെന്ന് സർക്കാർ

പുതിയ പാർലമെന്റ് മന്ദിര നിർമാണം 2022 നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിര നിർമാണ സ്ഥലം സന്ദർശിച്ചു

നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഏകദേശം ഒരു മണിക്കൂർ സ്ഥലത്ത് ചെലവഴിച്ചു

പുതിയ പാർലമെന്റ് മന്ദിരം പൂർത്തിയാകുമ്പോൾ ഏകദേശം 971 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു

ഓഗസ്റ്റ് ആരംഭം വരെ മൊത്തം 238 കോടി രൂപ ചിലവഴിച്ചതായി PTI റിപ്പോർട്ട് ചെയ്യുന്നു

സെൻട്രൽ വിസ്ത നവീകരണത്തിന് ഏകദേശം 608 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു

ഓഗസ്റ്റ് വരെ 301 കോടി രൂപ ചെലവഴിച്ചു

ഉപരാഷ്ട്രപതിയുടെ വസതിയുടെയും നിർമ്മാണം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട്

സെൻട്രൽ വിസ്ത പ്രോജക്ടിലെ ഡിഫൻസ് ഓഫീസ് കോംപ്ലക്സ് സെപ്റ്റംബർ 16ന് ഉദ്ഘാടനം ചെയ്തിരുന്നു

കസ്തൂർബ ഗാന്ധി മാർഗിലെയും ആഫ്രിക്ക അവന്യൂവിലെയും വിസ്ത പ്രോജക്റ്റ്, 7,000 -ൽ അധികം പ്രതിരോധ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്നതാണ്