ഗൂഗിൾ പിന്തുണയുള്ള ഇന്ത്യൻ മൊബൈൽ ഉള്ളടക്ക ദാതാക്കളായ Glance InMobi യിൽ റിലയൻസ് നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട്
Glance InMobi യിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 300 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ആലോചിക്കുന്നു
Glance InMobi ഫോൺ ലോക്ക് സ്ക്രീനുകളിലേക്ക് വാർത്തകളും വിനോദ ഉള്ളടക്കങ്ങളും നൽകുന്നു
ഒരു ഡസനോളം ഇന്ത്യൻ ഭാഷകളിൽ Roposo എന്ന ഹ്രസ്വ വീഡിയോ ആപ്പും കമ്പനി പ്രവർത്തിപ്പിക്കുന്നുണ്ട്
2019 ൽ സ്ഥാപിതമായ Glance InMobi യിൽ പ്രതിദിനം 130 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്
റിലയൻസിന്റെ നിക്ഷേപത്തിൽ തന്ത്രപരമായ സഹകരണവും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്
റിലയൻസിന് ഗൂഗിളുമായി സഹകരിച്ച് വികസിപ്പിക്കുന്ന വിലകുറഞ്ഞ മൊബൈൽ ഫോണുകളിലേക്ക് Glance InMobi യുടെ സർവീസ് പ്രയോജനപ്പെടുത്തിയേക്കും
ഒക്ടോബർ അവസാനം ദീപാവലി ഉത്സവ സീസണിലാണ് റിലയൻസ് അഫോഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തുക
കരാറിനെ കുറിച്ച് റിലയൻസോ Glance InMobi യോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version