കേരളത്തിന്റെ അഭിമാന പദ്ധതി K-FON എംഡിയായി ഡോ. സന്തോഷ് ബാബുവിനെ നിയമിച്ചു
തമിഴ്നാട് IT വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. സന്തോഷ് ബാബു
വൈദ്യുതി ബോർഡും കെ.എസ്.ഐടി.ഐ.എല്ലും ചേർന്ന് തയ്യാറാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വർക്ക് എന്ന K-FON
ITപ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിൽ നിന്ന് സ്വയം വിരമിച്ച് കമലഹാസന്‍ നേതൃത്വം നല്‍കിയിരുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയിൽ ചേർന്നിരുന്നു
മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി പദം രാജിവച്ചാണ് K-ഫോണിന്റെ മേധാവിയാകുന്നത്
തമിഴ്നാട് IT മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് K-FON പദ്ധതിയുടെ എംഡിയായി നിയമിക്കുന്നത്
തമിഴ്നാട്ടിൽ നടപ്പാക്കിയ ഗ്രാമീണ BPO, സ്കൂൾ കുട്ടികൾക്കായുളള IT അധിഷ്ഠിത പദ്ധതി ഇവയെല്ലാം ശ്രദ്ധേയമായിരുന്നു
കേരളത്തിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക എന്നതാണ് K-FON പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്
പദ്ധതി വഴി ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് MBBS എടുത്തതിന് ശേഷമാണ് IAS നേടിയത്
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കൽ സയന്‍സില്‍ നിന്ന് ലീഡര്‍ഷിപ്പ് ആന്‍ഡ് എക്സലന്‍സ് ബിരുദവും നേടിയിട്ടുണ്ട്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version