ഇന്ത്യൻ ഐടി രംഗത്തെ ‘ഷോലേ കാലം’ കഴിഞ്ഞെന്ന് ടെക് മഹീന്ദ്ര (Tech Mahindra) മുൻ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന സി.പി. ഗുർനാനി (CP Gurnani). ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) വരും വർഷങ്ങളിൽ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എത്ര ആള്’ എന്ന ഷോലേയിലെ ഗബ്ബർ സിങ്ങിന്റെ കണക്കുകൂട്ടൽ പോലെ ആളെണ്ണം മാത്രം നോക്കി ഐടി വ്യവസായത്തിന് മുന്നോട്ടു പോകാനാകില്ല എന്ന് ഗുർനാനി വ്യക്തമാക്കി. ഇതിനു പകരം ഐടി വ്യവസായം നിലവിൽ സങ്കീർണ്ണവും മൂല്യാധിഷ്ഠിതവും സാങ്കേതികമായി പുരോഗമിച്ചതുമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്. മനുഷ്യശക്തിയുടെ അളവുകോലുകൾ മാത്രം ആധിപത്യം പുലർത്തുന്ന യുഗത്തിന്റെ അന്ത്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ തൊഴിലാളികളുണ്ട് എന്നതുകൊണ്ടുമാത്രം കമ്പനികൾക്ക് ഇനി ഐടി വ്യവസായത്തിൽ നേട്ടമുണ്ടാക്കാനാകില്ല. മാൻപവറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഔട്ട്പുട്ടും ഔട്ട്കമ്മും അടിസ്ഥാനമാക്കിയുള്ള പ്രൈസിങ് മോഡലിലേക്കുള്ള മാറ്റമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
With TCS set to lay off 12,000, former Tech Mahindra CEO CP Gurnani declares the end of the manpower era in Indian IT.