ക്യാപ്റ്റൻ കൂൾ (Captain Cool) എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി (M.S. Dhoni) അറിയപ്പെട്ടിരുന്നത്. ഏതു സമ്മർദ ഘട്ടത്തിലും കൂളായി നിൽക്കുന്ന ആറ്റിറ്റ്യൂഡാണ് ധോനിയെ ആ പേരിനും പെരുമയ്ക്കും അർഹനാക്കിയത്. അതേ ആറ്റിറ്റ്യൂഡും കൂൾനെസ്സും തന്നെയാണ് ലോക വനിതാ ചെസ് ചാംപ്യനും ഇന്ത്യയുടെ അഭിമാനവുമായ ദിവ്യ ദേശ്മുഖിനും (Divya Deshmukh) ഉള്ളത്. വെറും 19 വയസ്സിലാണ് ദിവ്യയുടെ നേട്ടമെന്നതും അഭിമാനവും കൂൾനെസ്സുമെല്ലാം ഇരട്ടിയാക്കുന്നു.

നാഗ്പൂരിലെ ഡോക്ടർ ദമ്പതികളുടെ മകളായി ജനിച്ച ദിവ്യയുടെ ചെസ് ലോകത്തേക്കുള്ള വരവ് യാദൃശ്ചികമായിരുന്നു. നാലാം വയസ്സിൽ സഹോദരിക്കൊപ്പം ബാഡ്മിന്റൺ കോർട്ടിലെത്തിയ ദിവ്യയ്ക്ക് നെറ്റിന്റെ ഉയരക്കൂടുതൽ കാരണം കളത്തിലിറങ്ങാനായില്ല. പകരം ദിവ്യയുടെ പിതാവ് മകളെ തൊട്ടടുത്തുള്ള ചെസ് അക്കാഡമിയിൽ ചേർത്തു. 15 വർഷങ്ങൾക്കിപ്പുറം ചെസ്സിലെ ലോക ചാംപ്യൻ്റെ തുടക്കമായി അത്.

2020 ചെസ് ഒളിംപ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമംഗമായിരുന്നു ദിവ്യ. ഇതാണ് ദിവ്യയുടെ ശ്രദ്ധേയ നേട്ടങ്ങളിൽ ആദ്യത്തേത്. പിന്നീട് 2021ൽ വനിതാ ചെസ് ഇന്റർനാഷനൽ മാസ്റ്ററായ ദിവ്യ തൊട്ടടുത്ത വർഷം വനിതാ ദേശീയ കിരീടം ചൂടി. അതേ വർഷം തന്നെ ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കി. 2024 ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയ ദിവ്യ, ഇന്ത്യൻ ടീമിനെ സ്വർണജേതാക്കളാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇതിനു ശേഷമാണ് ഇപ്പോൾ ലോക വനിതാ ചെസ് ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിലെത്തിയിരിക്കുന്നത്.

ഏത് സമ്മർദത്തേയും അതിജീവിക്കുന്ന പോരാളിയെന്നാണ് കിരീട നേട്ടത്തിനു ശേഷം ദിവ്യയുടെ ആദ്യകാല പരിശീലകൻ ശ്രീനാഥ് നാരായണൻ പ്രിയ ശിഷ്യയെ വിശേഷിപ്പിച്ചത്. ദിവ്യയുടെ കരുനീക്കങ്ങൾ ഇനി ലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നാണ് ശ്രീനാഥിന്റെ അഭിപ്രായം. ആ കരുനീക്കങ്ങൾ ഇന്ത്യയുടെ ചെസ് ഭാവിയെത്തന്നെ മാറ്റിമറിക്കുന്നതാകാം. 

Divya Deshmukh, India’s new chess champion, earns comparisons Dhoni for her cool demeanor under pressure, marking a new era for Indian chess.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version