ഓരോ റമദാനിലും യുഎഇയിൽ നൂറുകണക്കിന് തടവുകാരുടെ തടവുകാരുടെ മോചനത്തിനായി പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് ഫിറോസ് മെർച്ചന്റ്. ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായിയായ ഫിറോസ് തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനൊപ്പം നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റുമുൾപ്പെടെ നൽകി വരുന്നു. ഇതോടൊപ്പം ചികിത്സാ ചെലവുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന കാൻസർ രോഗികൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു.

Firoz Merchant Philanthropy and Pure Gold Group

സംരംഭകനും മനുഷ്യസ്‌നേഹിയുമായ ഫിറോസ് മർച്ചന്റ് 1989ലാണ് പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപിച്ചത്. 13 രാജ്യങ്ങളിലായി 170ലധികം സ്റ്റോറുകളുള്ള പ്രധാന ആഭരണ റീട്ടെയിൽ ശൃംഖലയാണ് ഇന്ന് പ്യുവർ ഗോൾഡ്. 2008ൽ ആരംഭിച്ച മർച്ചന്റ്‌സ് ചാരിറ്റബിൾ പ്രോഗ്രാമിലൂടെ യുഎഇയിലുടനീളം സാമ്പത്തിക കാരണങ്ങളാൽ തടവിലാക്കപ്പെട്ട 20,000ത്തിലധികം തടവുകാരെ അദ്ദേഹം മോചിപ്പിക്കാൻ സഹായിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചും ഖലീഫ ഫൗണ്ടേഷനുമായി സഹകരിച്ചുമാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

Discover the inspiring journey of Firoz Merchant, founder of Pure Gold Group. Beyond his jewelry empire, he has helped release over 20,000 prisoners by clearing their debts and supports cancer patients across the UAE.

Share.

Comments are closed.

Exit mobile version