കേരളത്തിൻ്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊച്ചിക്ക് വീണ്ടും അഭിമാന നേട്ടം. ട്രാവൽ മാർക്കറ്റ് പ്ലേസും ഓൺലൈൻ ട്രാവൽ ഏജൻസിയുമായ ബുക്കിംഗ്.കോം (Booking.com) ഡാറ്റ പ്രകാരം 2026ന്റെ ആദ്യ പകുതിയിൽ ആഗോള സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലാണ് കൊച്ചിയും ഇടം നേടിയിരിക്കുന്നത്. ഇതോടെ 2026ലെ ഏറ്റവും മികച്ച 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി മാറുകയായിരുന്നു.

വിയറ്റ്നാമിലെ മുയി നെ, പോർട്ട് ഡഗ്ലസ് തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പമാണ് കൊച്ചി ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിലും ഈ പ്രവണത പ്രതിഫലിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഈ അംഗീകാരം പ്രാദേശിക സമൂഹങ്ങളുടെ ഊഷ്മളതയുടേയും അവർ നൽകുന്ന യഥാർത്ഥ അനുഭവങ്ങളുടേയും തെളിവാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പ്രാദേശിക സംസ്കാരത്തിൽ ആഴത്തിൽ സമ്പന്നവും വേരൂന്നിയതുമായ യാത്രകൾ കേരളത്തിലുടനീളം സൃഷ്ടിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Kochi secures a spot in Booking.com’s Top 10 trending global destinations for 2026. Explore how Kerala’s focus on responsible tourism is attracting world travelers to the Queen of the Arabian Sea.