അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ നിരോധിച്ചത്. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  

Centre bans 5 OTT platforms for obscene content

ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷൻ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. രാജ്യതാൽപ്പര്യത്തിനും സാമൂഹിക അന്തസ്സിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ സർക്കാരിനെ അനുവദിക്കുന്ന നിയമമാണിത്.

The Ministry of Information and Broadcasting has banned five OTT platforms, including MoodX VIP and Feel, for broadcasting obscene content and violating Indian IT laws. Read more on the legal action taken.

Share.

Comments are closed.

Exit mobile version