channeliam.com

രാജ്യത്തെ രണ്ടാമത്തെ ക്രിപ്റ്റോ യൂണികോണായി CoinSwitch Kuber

സീരീസ് C ഫണ്ടിംഗ് റൗണ്ടിൽ $260 മില്യൺ നേടിയതോടെ വാല്യുവേഷൻ $1.9 ബില്യണായി

Andreessen Horowitz, Coinbase Ventures, റിബിറ്റ് ക്യാപിറ്റൽ, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ടൈഗർ ഗ്ലോബൽ എന്നിവയാണ് നിക്ഷേപം നടത്തിയത്

ക്രിപ്‌റ്റോകറൻസികളുടെ നിയമസാധുത സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും രാജ്യത്ത് ഇപ്പോൾ രണ്ട് ക്രിപ്റ്റോ യൂണികോണുകളുണ്ട്

ഓഗസ്റ്റിൽ 90 മില്യൺ ഡോളർ സമാഹരിച്ച് CoinDCX ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോകറൻസി യൂണികോണായി മാറിയിരുന്നു

2030 ഓടെ ഇന്ത്യൻ ക്രിപ്‌റ്റോകറൻസി വിപണി 241 മില്യൺ ഡോളറിലെത്തുെമെന്ന് നാസ്കോം വിലയിരുത്തുന്നു

Tracxn ഡാറ്റ അനുസരിച്ച് ക്രിപ്‌റ്റോ സ്‌പെയ്‌സിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 2021-ലെ ആദ്യ ആറ് മാസങ്ങളിൽ 73% കൂടുതൽ ഫണ്ടിംഗ് ലഭിച്ചു

ബ്ലോക്ക്‌ചെയിൻ ഡാറ്റ പ്ലാറ്റ്‌ഫോമായ Chainalysis ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിപ്‌റ്റോകറൻസി വിപണി 641 ശതമാനം വളർച്ച നേടി

ഓരോ മാസവും 1-2 ദശലക്ഷം ഉപയോക്താക്കൾ CoinSwitch Kuber പ്ലാറ്റ്ഫോമിലെത്തുന്നുവെന്ന് കമ്പനി, അതിൽ 60 % പുതിയ ഉപയോക്താക്കളാണ്

നിയന്ത്രണങ്ങളിൽ ചില ആശങ്കകളുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ക്രിപ്‌റ്റോ കറൻസി, ബ്ലോക്ക്‌ചെയിൻ വിഭാഗത്തിൽ നല്ല പുരോഗതി
CoinSwitch Kuber പ്രതീക്ഷിക്കുന്നു

ക്രിപ്‌റ്റോകറൻസികൾ നിയമാനുസൃതമാണോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും നിക്ഷേപത്തിന് കുറവില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com