ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റിലെ ഫൗണ്ടർമാർ മികച്ച തീരുമാനം എടുത്ത് സ്കെയിൽ അപ് ചെയ്യുന്ന ട്രെൻഡാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻഡസ്ട്രിയിലെ വിദഗ്ധരെ ഉപദേശകരായി നിയമിക്കുന്നതാണ് ഇതിലൊന്ന്. സീഡ് സ്റ്റേജിൽ നിന്ന് വലിയൊരു കമ്പനിയിലേക്കുളള സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ അഡ്വൈസേഴ്സിന് അല്ലെങ്കിൽ കൺസൾട്ടന്റുകൾക്ക് കഴിയും. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് റെക്കോർഡ് ഡിജിറ്റിൽ തുടരുമ്പോൾ Simplilearn, Bizongo, Zoomcar, Arya, Wakefit.co പോലുളള അതിവേഗം വളരുന്ന നിരവധി സ്റ്റാർട്ടപ്പുകൾ അഡ്വൈേഴ്സിനെ നിയമിക്കുന്ന തിരക്കിലാണ്. അടുത്ത തലത്തിലുള്ള വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യയിലും വിദേശത്തുമുള്ള പരിചയസമ്പന്നരായ ഉപദേശകരെയാണ് നിയമിക്കുന്നത്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഈ ഉപദേഷ്ടാക്കളുടെ ആവശ്യം കോവിഡിന് മുമ്പുള്ള കാലത്ത് നിന്നും മൂന്ന് മുതൽ നാല് മടങ്ങ് വരെ ഉയർന്നതായി എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനങ്ങൾ പറയുന്നു. സ്റ്റാർട്ടപ്പുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് Scalability എന്ന് എക്സിക്യൂട്ടീവ് സെർച്ച് സ്ഥാപനമായ EMA പാർട്ണേഴ്സിലെ സീനിയർ പാർട്ണർ Reet Bhambhani വ്യക്തമാക്കുന്നു. കമ്പനികളിൽ ഭൂരിഭാഗത്തിനും ക്യാപിറ്റൽ ഗ്രോത്ത് ഉണ്ടാകുന്നുണ്ട്, പിന്നീട് വേണ്ടത് അനുഭവപരിചയമുള്ള അഡ്വൈഴ്സിനെയോ കൺ‌സൾട്ടന്റുകളെയോ ആണ്. യൂണികോൺ കമ്പനികളിൽ, ഇത്തരം ഉപദേശകർക്ക് അല്ലെങ്കിൽ ബോർഡ് അംഗങ്ങൾക്ക് പ്രതിവർഷം ഏകദേശം 1.85 ദശലക്ഷം രൂപ ലഭിക്കും. ചിലപ്പോൾ, ഹ്രസ്വകാലത്തേക്കോ അല്ലെങ്കിൽ നിർദ്ദിഷ്ട പ്രോജക്റ്റുകൾക്കായോ ഉപദേശകരെ കൊണ്ടുവരുന്നു. ചില സന്ദർഭങ്ങളിൽ ഒരു കമ്പനി IPO തയ്യാറാക്കാനാകും നിയമനം. മറ്റ് സന്ദർഭങ്ങളിൽ, 24 -36 മാസത്തേക്ക് ദീർഘകാല കരാറുകളും നൽകുന്നുണ്ട്.

ഓട്ടോണമസ് കാർ റെന്റൽ സർവീസ് പ്രൊവൈഡർ Zoomcar, അന്താരാഷ്ട്രതലത്തിലെ വിപുലീകരണത്തിന് മുന്നോടിയായി ഈ വർഷം ആദ്യം ബോർഡ് ചെയർമാനായി മൊബിലിറ്റി ഗുരുവെന്ന് അറിയപ്പെടുന്ന Uri Levine-നെ നിയമിച്ചു. അതേസമയം എഡ് ടെക് കമ്പനിയായ Simplilearn, എഡ്യുക്കേഷൻ ഇൻവെസ്റ്റ്മെന്റ് സ്പേസിലെ സുപരിചിതനാമമായ Deborah Quazzoയെ നിയമിച്ചതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പുതിയ പ്രോഡക്ടുകൾ, പ്രൈസിംഗ്, ടാർഗെറ്റ് ഓഡിയൻസ് എന്നിവയിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നേടാനാകുന്നു. മുൻ നബാർഡ് ചെയർമാൻ Harsh Kumar Bhanwala അടുത്തിടെ Aryaയുടെ ഡയറക്ടർ ബോർഡിൽ ഒരു സ്വതന്ത്ര ഡയറക്ടറായി ചേർന്നു. കാർഷിക സേവനങ്ങളുടെ ഒരു പോർട്ട്‌ഫോളിയോയിലൂടെ മുന്നേറാൻ അഗ്രിടെക് സ്റ്റാർട്ടപ്പിന് ഉപദേശങ്ങൾ നൽകുന്നു.

കമ്പോളത്തിന്റെ വ്യതിയാനങ്ങൾ തിരിച്ചറിയാനും അപ്രതീക്ഷിതമായ വെല്ലുവിളികളും മറഞ്ഞിരിക്കുന്ന അവസരങ്ങളും മുൻകൂട്ടി കാണാനും അഡ്വൈസർമാർക്ക് കഴിയുമെന്ന് ആര്യയുടെ കോ-ഫൗണ്ടർ ആനന്ദ് ചന്ദ്ര പറയുന്നു. മിക്ക സ്റ്റാർട്ടപ്പുകളിലും, ജീവനക്കാരുടെ ശരാശരി പ്രായം 26 മുതൽ 32 വരെയാണ്. പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുളള അഡ്വൈസർമാർ കൃത്യമായ മാർഗനിർദ്ദേശങ്ങളും തന്ത്രപരമായ അവലോകനങ്ങളും സാങ്കേതിക വൈദഗ്ധ്യവുമെല്ലാം പകർന്ന് നൽകുന്നു. മാനേജ്മെന്റിനും മറ്റ് ജീവനക്കാർക്കും പ്രയോജനം ചെയ്യുന്ന വ്യത്യസ്ത അനുഭവവും വ്യത്യസ്ത കാഴ്ചപ്പാടുകളും ഇത് നൽകുന്നു. ഒരു സ്റ്റാർട്ടപ്പിനെ ഉയർച്ചയിലേക്ക് നയിക്കാൻ പരിചയസമ്പത്തും ഒരു മുഖ്യഘടകമാണെന്ന് വിളിച്ചുപറയുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തെ അഡ്വൈസർമാരുടെ നിയമനങ്ങൾ.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version