channeliam.com

100% ബയോ-ഡീഗ്രഡബിളും കുറഞ്ഞ ചിലവുളളതുമായ സാനിറ്ററി പാഡുകൾ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യയുടെ പാഡ്മാൻ ഡോ. അരുണാചലം മുരുഗാനന്ദം

ട്രയലുകൾ 98 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും പ്രോഡക്ട് വൈകാതെ വിപണിയിലെത്തിക്കുമെന്നും ഡോ. അരുണാചലം പറഞ്ഞു

ഓരോ വർഷവും രാജ്യത്ത് ഏകദേശം 1200 കോടി സാനിറ്ററി പാഡുകൾ ഉപേക്ഷിക്കപ്പെടുന്നു,

പാ‍ഡുകൾ അഴുകാൻ 500 മുതൽ 800 വർഷം വരെ എടുക്കും, ഇത് ആരോഗ്യത്തിന് ഹാനികരവും പാരിസ്ഥിതിക അപകടങ്ങൾക്കും ഇടയാക്കും

ഇന്ത്യയിലെ 90% സ്ത്രീകളും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നില്ലെന്നും ഡോ അരുണാചലം പറഞ്ഞു

യൂണികോൺ ആകുന്നതിലല്ല സോഷ്യൽ ഇംപാക്ട് സൃഷ്ടിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് അരുണാചലം മുരുഗാനന്ദം പറഞ്ഞു

45 ദശലക്ഷം സ്ത്രീകൾ വൃത്തിഹീനമായ ആർത്തവ രീതികളിൽ നിന്ന് സാനിറ്ററി പാഡുകളിലേക്ക് മാറിയിട്ടുണ്ട്

സാമൂഹിക സംരംഭകനെന്ന നിലയിൽ 1,10,000 -ലധികം ഗ്രാമീണ സ്ത്രീകൾക്ക് നേരിട്ടുള്ള തൊഴിലവസരമോ ഉപജീവനമാർഗ്ഗമോ നൽകാൻ കഴിഞ്ഞു

ഇന്ത്യയിലുടനീളവും മറ്റ് 27 രാജ്യങ്ങളിലേക്കുമായി കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡ് നിർമ്മിക്കാവുന്ന 5300 ഓളം യന്ത്രങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ട്

TiE Hyderabad സംഘടിപ്പിച്ച TiE Sustainability Summit ൽ സംസാരിക്കുകയായിരുന്നു ഡോ. അരുണാചലം മുരുഗാനന്ദം

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com