channeliam.com

ഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobis

സ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചു

ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഏകദേശം രണ്ട് വർഷമെടുത്തതായി കമ്പനി പറഞ്ഞു

മുന്നിലേക്കും പുറകിലേക്കും 25 സെന്റിമീറ്റർ വരെ നീക്കാനാവുന്ന സ്റ്റിയറിംഗ് വീലാണ് വികസിപ്പിച്ചത്

വാഹനങ്ങളിലെ വൃത്താകൃതിയിലുള്ള സ്റ്റാൻഡേർഡ് സ്റ്റിയറിഗ് വീൽ അല്ല, ഇത് സ്റ്റിക്ക് പോലെ രണ്ട് ഹാൻഡിലുകളാണ്

ഡ്രൈവർ സീറ്റ് 180 ഡിഗ്രി തിരിക്കാനും ഫോൾഡബിൾ സിസ്റ്റം അനുവദിക്കുന്നു

സ്റ്റിയറിംഗ് വീൽ ഡാഷ്‌ബോർഡിലേക്ക് പിൻവലിക്കാവുന്ന ഒരു സ്റ്റോറേജ് സിസ്റ്റവും രൂപപ്പെടുത്തി

ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വാണിജ്യവൽക്കരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന് Hyundai Mobis അവകാശപ്പെട്ടു

ടെക്നോളജിയുടെ ഗ്ലോബൽ പേറ്റന്റിനായി ശ്രമം തുടങ്ങിയതായി കമ്പനി വ്യക്തമാക്കി

സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി കമ്പനിയുടെ Steer by Wire സാങ്കേതികവിദ്യ ഉപയോഗിച്ചു

വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ മികച്ച സ്റ്റിയറിംഗ് പ്രകടനം നൽകാൻ Steer by Wire സിസ്റ്റം സഹായിക്കും

സ്റ്റിയറിംഗ് വീലിലേക്ക് ഉണ്ടാകുന്ന വൈബ്രേഷനുകൾ കുറയ്ക്കുകയും ഡ്രൈവർക്ക് സുഖകരവും സുസ്ഥിരവുമായ ഡ്രൈവിംഗും സാധ്യമാക്കുന്നു

ഈ നൂതന ഓട്ടോ സൊല്യൂഷൻ കയറ്റുമതി ലക്ഷ്യമിട്ട് കൂടുതൽ നിർമിക്കാനും കമ്പനി പദ്ധതിയിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com