channeliam.com

 

ധനമന്ത്രി നിർമ്മലാ സീതാരാമന്റെ യുഎസ് സന്ദർശനത്തിൽ ചർച്ചയായി ഗതി ശക്തിയും ഡിജിറ്റലൈസേഷനും മെയ്ക്ക് ഇൻ ഇന്ത്യയും

ഒരാഴ്ചത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ കമ്പനികളുടെ CEOമാരും നിക്ഷേപകരുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി

100 ലക്ഷം കോടി രൂപയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ ഗതിശക്തിയും ഡിജിറ്റലൈസേഷനും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭവും വിവിധ കൂടിക്കാഴ്ചകളിൽ ചർച്ചയായി

FedEx കോർപ്പറേഷൻ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാജ് സുബ്രഹ്മണ്യവുമായുള്ള കൂടിക്കാഴ്ചയിൽ, ഗതി ശക്തി വിഷയമായി

ഇന്ത്യയിലെ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റവും യൂണികോൺ ബേസും രാജ് സുബ്രഹ്മണ്യവുമായുളള ചർച്ചയിൽ വന്നതായി ധനമന്ത്രാലയം ട്വീറ്റ് ചെയ്തു

സിറ്റിഗ്രൂപ്പ് സിഇഒ ജെയ്ൻ ഫ്രേസറുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ഫിൻടെക് ഡിജിറ്റൈസേഷനും മേക്ക് ഇൻ ഇന്ത്യ‌യും വിഷയമായി

പിന്നീട്, നിർമല സീതാരാമൻ IBM ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണയെയും കണ്ടു

ഹൈബ്രിഡ് ക്ലൗഡ്, ഓട്ടോമേഷൻ, 5G, സൈബർ സുരക്ഷ, ഡാറ്റ,AI എന്നീ മേഖലകളിൽ ഇന്ത്യയിലെ IBMന്റെ താൽപര്യം ചർച്ചയുടെ ഭാഗമായി

മാസ്റ്റർകാർഡ് എക്സിക്യൂട്ടീവ് ചെയർമാൻ Ajay Banga, മാസ്റ്റർകാർഡ് CEO, Michael Miebach, എന്നിവരുമായും ധനമന്ത്രി കൂടിക്കാഴ്ച നടത്തി

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com