channeliam.com

ഫേസ്ബുക്ക് റീബ്രാൻഡ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി മാധ്യമ റിപ്പോർട്ട്.

ഒക്ടോബർ 28 ന് കമ്പനിയുടെ വാർഷിക കണക്ട് കോൺഫറൻസിൽ റീബ്രാൻഡിംഗിനെ കുറിച്ച് സംസാരിക്കാൻ ഫേസ്ബുക്ക് CEO മാർക്ക് സക്കർബർഗ് പദ്ധതിയിടുന്നു.

The Verge ആണ് ഫേസ്ബുക്ക് റീബ്രാൻഡ് ചെയ്യാനുളള പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.

എന്നാൽ കിംവദന്തികളിലോ ഊഹങ്ങളെ കുറിച്ചോ പ്രതികരിക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്.

കമ്പനിയുടെ ബിസിനസ് രീതികളിൽ യുഎസ് ഗവൺമെന്റിന്റെ വർദ്ധിച്ചുവരുന്ന നിരീക്ഷണവും പരിശോധനയും നേരിടുന്ന സമയത്താണ് റീബ്രാൻഡിംഗ് വാർത്ത വരുന്നത്.

കമ്പനികൾ അവയുടെ സേവനങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുമ്പോൾ പേരുകൾ മാറ്റുന്നത് സിലിക്കൺ വാലിയിൽ അസാധാരണമല്ല.

റീബ്രാൻഡിംഗ്, ഫേസ്ബുക്കിന്റെ സോഷ്യൽ മീഡിയ ആപ്പ് ഒരു മാതൃ കമ്പനിക്ക് കീഴിലുള്ള നിരവധി ഉൽപ്പന്നങ്ങളിലൊന്നായി മാറ്റും.

Instagram, WhatsApp, Oculus തുടങ്ങിയവയും കമ്പനിക്ക് കീഴിൽ വരുമെന്ന് വെർജ് റിപ്പോർട്ട് ചെയ്യുന്നു.

വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയിൽ ഫെയ്സ്ബുക്ക് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.

കൂടാതെ ഏകദേശം മൂന്ന് ബില്യൺ ഉപയോക്താക്കളെ നിരവധി ഉപകരണങ്ങളിലൂടെയും ആപ്പുകളിലൂടെയും ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയനിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിരുന്നു.

2015ൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഗൂഗിൾ, സേവനങ്ങളെല്ലാം ആൽഫബെറ്റ് എന്ന ഹോൾഡിംഗ് കമ്പനിക്ക് കീഴിൽ ക്രമീകരിച്ചിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com