സ്പോർട്സ് വെയർ റീട്ടെയിലറായ അഡിഡാസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപിക പദുക്കോൺ
ഇന്ത്യയിൽ അഡിഡാസിന് ഭാരോദ്വഹനതാരം മീരാഭായ് ചാനുവും സ്പ്രിന്റർ ഹിമ ദാസും സ്ക്വാഷ് താരം ദീപിക പള്ളിക്കലും ഉൾപ്പെടെയുളള ബ്രാൻഡ് അംബാസിഡർമാരുണ്ട്
ആഗോളതലത്തിൽ വനിതകൾക്കിടയിൽ ബ്രാൻഡിന്റെ പ്രചാരം കൂടുതൽ വർദ്ധിപ്പിക്കുന്നതിനാണ് ദീപികയുമായുളള പങ്കാളിത്തം
കോവിഡ് കാലത്ത് സ്പോർട്സ് വെയറുകളും കാഷ്വൽ വസ്ത്രങ്ങളുമാണ് ഏറ്റവുമധികം വിൽപന നടന്ന സെഗ്മെന്റ്
സ്വെറ്റ് പാന്റ്സ്, ടി-ഷർട്ടുകൾ, സ്പോർട്സ് പാന്റുകൾ എന്നിവ കൂടുതലായി വിറ്റഴിക്കപ്പെട്ടിരുന്നു
ആരോഗ്യകരമായ ജീവിതശൈലിക്കും വ്യായാമത്തിനും പ്രാധാന്യമേറിയതോടെ സ്പോർട്സ് വെയറുകൾക്ക് ഇനിയും ഉപയോക്തൃ അടിത്തറ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഗ്ലോബൽ യൂത്ത് ഐക്കൺ എന്ന നിലയിൽ ദീപികയുടെ സാന്നിധ്യം സ്ത്രീകൾക്ക് പ്രചോദനം നൽകുമെന്ന് അഡിഡാസ്, സീനിയർ ഡയറക്ടർ സുനിൽ ഗുപ്ത പറഞ്ഞു
അടുത്തിടെ ഡെനിം റീട്ടെയിലർ Levi’s ദീപിക പദുക്കോണിനെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരുന്നു
ജർമൻ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഡൽഹിയിൽ ആരംഭിച്ചിരുന്നു
സ്റ്റോർ ബ്രാൻഡിന്റെ ഒറിജിനൽ ഡിസൈനുകൾക്കൊപ്പം YEEZY, Stella McCartney, Y-3, IVY PARK എന്നിവരുടെ അഡിഡാസ് കളക്ഷനുകളും വിൽക്കും
Type above and press Enter to search. Press Esc to cancel.