ഇന്ത്യയിലെ ആമസോൺ പ്രൈം വാർഷിക മെമ്പർഷിപ്പ് ഫീസ് 50% വർദ്ധിപ്പിക്കുന്നു
ആമസോൺ പ്രൈം അംഗത്വത്തിന്റെ വാർഷിക പ്ലാൻ 999 ൽ നിന്ന് 1,499 രൂപയാക്കും
ത്രൈമാസ പ്ലാൻ 329 രൂപയിൽ നിന്ന് 459 രൂപയും പ്രതിമാസ പ്ലാൻ 129 ൽ നിന്ന് 179 രൂപയായും ഉയർത്തി
നിരക്ക് വര്‍ദ്ധന എന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല
അഞ്ച് വർഷം മുമ്പാണ് ആമസോൺ ഇന്ത്യയിൽ പ്രൈം സേവനങ്ങൾ ആരംഭിച്ചത്
ഷോപ്പിംഗ്, സേവിംഗ്സ്, എന്റർടെയ്ൻമെന്റ് സേവനങ്ങളാണ് പ്രൈം ഉപഭോക്താക്കൾക്ക് നൽകുന്നത്
പ്രൈം വീഡിയോ സേവനങ്ങളിൽ 10 ഭാഷകളിൽ സിനിമ, ടിവി ഷോ, തുടങ്ങിയവയിലേക്ക് പരിധിയില്ലാത്ത ആക്സസ് ലഭിക്കും
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി ഹോട്ട്സ്റ്റാർ, സീ 5 തുടങ്ങിയ OTT പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചു
2021 ജൂണിൽ ആമസോൺ പ്രൈം വീഡിയോ വരിക്കാരുടെ എണ്ണം 1.8 കോടിയായി ഉയർന്നു
2021 ഡിസംബറോടെ 2.18 കോടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
