ഇന്ത്യയിലെ വിപുലീകരണം വേഗത്തിലാക്കാനുളള പദ്ധതികളുമായി അമേരിക്കൻ കോഫി ശൃംഖല Starbucks

ചെറിയ സ്റ്റോറുകളും ഡ്രൈവ്-ത്രൂ ഔട്ട്‌ലെറ്റുകളും ഉപയോഗിച്ച് ഇന്ത്യയിലെ വിപുലീകരണം വേഗത്തിലാക്കാനാണ് ശ്രമം

2012-ൽ Tata Starbucks എന്ന പേരിലാണ് സ്റ്റാർബക്‌സും ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും തമ്മിലുള്ള സംയുക്ത സംരംഭം ഇന്ത്യയിൽ ആരംഭിച്ചത്

ടാറ്റ സ്റ്റാർബക്‌സ് രാജ്യത്ത് 19 നഗരങ്ങളിലായി 233 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നു

ആഗോളതലത്തിൽ സ്റ്റാർബക്‌സിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ

ഈ വർഷം 40-50 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഇഒ സുനിൽ ഡിസൂസ പറഞ്ഞു

ഗ്രാമപ്രദേശങ്ങളിൽ കമ്പനി അതിന്റെ വിതരണ ശൃംഖല 20% വർദ്ധിപ്പിക്കുമെന്ന് സുനിൽ ഡിസൂസ പറഞ്ഞു

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റാർബക്സ് 128% വരുമാന വളർച്ച രേഖപ്പെടുത്തി, ഈ കാലയളവിൽ 14 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ചു

അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയും ഇന്ധന വിലയും മുൻനിറുത്തി ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, മാർക്കറ്റിംഗും മറ്റ് ചെലവുകളും നിയന്ത്രിക്കാൻ ശ്രമിക്കുമെന്ന് സുനിൽ ഡിസൂസ പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version