ദക്ഷിണേന്റ്യൻ Food ബ്രാൻഡുകളിൽ തനത് Vegetarian പാരമ്പര്യം പറയാനാകുക Brahmins Food പ്രൊഡക്റ്റ്സിനാണ്. പിതാവ് Vishnu Namboothiri 35 വർഷം മുമ്പ് തുടങ്ങിയ ഈ Vegetarian ഭക്ഷണ ശീലത്തെ മകൻ ശ്രീനാഥ് വിഷ്ണു ലോകത്തെ ലക്ഷക്കണക്കിന് സസ്യാഹാര പ്രേമികളുടെ രുചിതാളമാക്കിയിരിക്കുന്നു. ശുദ്ധമായ Curry Powder പാരമ്പര്യത്തിന്റെ ഭക്ഷണ ശീലം വിളമ്പുകയാണ് Brahmins.
10,000 ടൺ ഉൽപ്പാദനത്തിലേക്കാണ് ബ്രാഹ്മൺസിന്റെ ഈ വെജിറ്റേറിയൻ പ്രോമിസ് എത്തി നിൽക്കുന്നത്. Entrepreneur എന്ന ലേബലിന് വലിയ ഗ്ലാമറില്ലാതിരുന്ന കാലത്ത് കറിക്കൂട്ടുകളുടെ ബിസിനസ്സിലേക്ക് ഇറങ്ങാൻ ധൈര്യം കാണിച്ച വ്യക്തിയാണ് വിഷ്ണു നമ്പൂതിരി. അതും എക്സ്ക്ളൂസിവായ വെജിറ്റേറിയൻ സെഗ്മെന്റിൽ.
ശ്രീനാഥ് വിഷ്ണു എന്ന സംരംഭകൻ ഒരു ഇന്നവേറ്ററ് കൂടിയാണ്. ബ്രാൻഡിങ്ങിലും, സ്കെയിലപ്പിലും, ബിസിനസ്സ് റീട്ടെയിൻ ചെയ്യുന്നതിലാണെങ്കിലും ഒക്കെ ആ ഇന്നവേറ്റീവായ മൈൻഡ് അദ്ദേഹം കാത്ത്സൂക്ഷിക്കുന്നു
1500 കോടി രൂപയുള്ള കേരളത്തിന്റെ Masala, Curry Powder മാർക്കറ്റിലെ സസ്യഭക്ഷണ സെഗ്മെന്റാണ് ശ്രീനാഥ് വിഷ്ണു ലക്ഷ്യമിടുന്നത്.
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ പത്തേക്കറിൽ സ്ഥാപിച്ച Food Factor ആധുനിക സജ്ജീകരണങ്ങളോടെയുള്ളതാണ്. പ്രതിദിനം 30000 കിലോയാണ് ഉൽപ്പാദന ശേഷി.
മലയാളിക്ക് ബ്രാഹ്മൺസിനോട് തോന്നുന്ന സ്നേഹവായ്പുണ്ട്. തറവാടിനോട് തോന്നുന്ന പോലൊരു ഇഷ്ടം. നമ്മുടെ അടുക്കളയിൽ അരച്ചെടുത്ത പോലൊരു ഫീൽ പാക്കറ്റ് പൊട്ടിക്കുമ്പോൾ വീട്ടുകാരികളായ സ്ത്രീകൾക്ക് തോന്നുന്നുണ്ടെങ്കിൽ അതാണ് Brahmins Brand Equity.
സ്ത്രീ ജീവനക്കാരാണ് ബ്രാഹ്മൺസിന്റെ അമ്പാസിഡേഴ്സ്. നൂറുകണക്കിന് സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ബ്രാഹ്മൺസ് അവസരം തുറന്നിട്ടു. ലോകം എമ്പാടുമുള്ള ഡിസ്ട്രിബ്യൂട്ടഴ്സും സ്വന്തം ബ്രാൻഡ് പോലെ ബ്രാഹ്മൺസിനോട് വൈകാരികമായി ചേർന്ന് നിൽക്കുന്നവെന്ന് ഡയറക്ടർ ശ്രീനാഥ് വിഷ്ണു പറയുന്നു
മാർക്കറ്റിലേക്ക് ഇടിച്ചുകയറി വരുന്ന ബ്രാൻഡുകളുണ്ട്, സ്പെൻഡ് ചെയ്ത് വിസിബിലിറ്റി ക്രിയേറ്റ് ചെയ്യുന്നവരുണ്ട്, ഈ ട്രെൻഡിലാണ് കറിപ്പൊടികളുടെ ശുദ്ധിയും പാരമ്പര്യത്തിന്റെ തനിമയും കൊണ്ട് ബ്രാഹ്മൺസ് കൂടുതൽ മാർക്കറ്റിലേക്ക് കടക്കുന്നതെന്ന് ഡയറക്ടർ Sreenath Vishnu.