channeliam.com

വൈറ്റ് ഗുഡ്‌സിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ 42 കമ്പനികളെ കേന്ദ്രം തിരഞ്ഞെടുത്തു

Bluestar, Daikin, Havells, Orient Electric എന്നീ പ്രമുഖ കമ്പനികൾ PLI സ്കീമിന് അർഹരായിട്ടുണ്ട്

സ്കീം 4,614 കോടി രൂപയുടെ നിക്ഷേപവും 44,000 പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് DPIIT അറിയിച്ചു

5,858 കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധതയുമായി 52 കമ്പനികൾ സ്കീമിന് അപേക്ഷ സമർപ്പിച്ചിരുന്നു

AC, LED ലൈറ്റ് ഇവയുടെ ഘടകങ്ങളുടെയും സബ് അസംബ്ലികളുടെയും നിർമ്മാണത്തിനുള്ള വൈറ്റ് ഗുഡ്‌സ് PLI സ്കീമിന്റെ അടങ്കൽ 6,238 കോടി രൂപയാണ്

ഏപ്രിലിൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പദ്ധതി 2022 സാമ്പത്തിക വർഷം മുതൽ ഏഴ് വർഷ കാലയളവിൽ നടപ്പിലാക്കും

തിരഞ്ഞെടുത്ത അപേക്ഷകരിൽ എയർകണ്ടീഷണർ നിർമ്മാണത്തിനായി 3,898 കോടി രൂപയുടെ നിക്ഷേപം 26 കമ്പനികൾ നടത്തും

LED ലൈറ്റ് നിർമ്മാണത്തിനായി 16 കമ്പനികൾ 716 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്

ഏകദേശം 81,254 കോടി രൂപയുടെ അറ്റാദായ ഉൽപ്പാദനമാണ് പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com