channeliam.com

കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനം TiEcon Kerala യുടെ പത്താം എഡിഷൻ നവംബർ 25, 26, 27 തീയതികളിൽ നടക്കും

25 ന് ഇടപ്പള്ളി Marriott ഹോട്ടലിൽ വ്യവസായ മന്ത്രി പി.രാജീവ് TiEcon 2021 ഉദ്ഘാടനം ചെയ്യും

27-ന് തമിഴ്‌നാട് ധനമന്ത്രി P. T. R. Palanivel Thiaga Rajan സമാപന സമ്മേളനം അഭിസംബോധന ചെയ്യും

പാൻഡമിക് കാലത്തും ബിസിനസ് പുനരുജ്ജീവനത്തിനായി Despite the pandemic എന്ന പ്രമേയത്തിലാണ് ടൈകോൺ കേരള 2021 നടക്കുന്നത്

സംരംഭകർ, സ്റ്റാർട്ടപ്പ് സംരംഭകർ, ഭാവിയിലെ സംരംഭകർ, പ്രൊഫഷണലുകൾ എന്നിവർക്ക് അതത് മേഖലകളിലെ വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ പരിപാടി മാർഗനിർദേശം നൽകും

ഫിസിക്കലും വെർച്ചലുമായി നടക്കുന്ന ഇവന്റിൽ ലോകമെമ്പാടുമുള്ള 40-ലധികം പ്രഭാഷകരെ അവതരിപ്പിക്കും

മെന്ററിംഗ് മാസ്റ്റർ ക്ലാസുകൾ, സ്റ്റാർട്ടപ്പ് ഷോകേസുകൾ, ക്യൂറേറ്റഡ് നെറ്റ്‌വർക്കിംഗ് എന്നിവ കോൺഫറൻസിന്റെ ഹൈലൈറ്റുകളാണ്

40-ലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

KPMG, സ്റ്റാർട്ടപ്പുകൾക്കായി ഒരു ഇന്ററാക്ടീവ് ഫിസിക്കൽ പ്ലാറ്റ്‌ഫോമായ സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കും

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്ലോബൽ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ The Indus Entrepreneurs കേരള ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്

വെർച്വൽ ഇവന്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷന് https://tieconkerala.org-ൽ ലോഗിൻ ചെയ്യുക

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com