രാജ്യത്തെ 9 എക്‌സ്പ്രസ് വേകളിലായി 6,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

3,000 EV ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു

സർക്കാർ സബ്‌സിഡിയും വിവിധ പദ്ധതികളും കാരണം ഇന്ത്യയിൽ EV കളുടെ വിൽപ്പന ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്

EVയുടെ വിലയുടെ ഏകദേശം 30% ബാറ്ററിയുടെ വിലയാണ്, തദ്ദേശീയമായി ഉൽപ്പാദിപ്പിച്ചാൽ ഇത് കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു

ലിഥിയം-അയൺ ബാറ്ററികളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 70% വസ്തുക്കളും ഇന്ത്യയിൽ തന്നെ ലഭ്യമായതിനാൽ ഇത് സാധ്യമാണ്

ചാർജിംഗ് സമയം കുറയ്ക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

പുതുതായി അവതരിപ്പിച്ച PLI സ്കീമുകൾ വഴി, EV മേഖലയിൽ സർക്കാർ ഒരു ഗിഗാവാട്ടിന് 362 കോടി രൂപ വരെ പിന്തുണ നൽകുന്നുവെന്നും മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു

വാഹന ഘടക നിർമ്മാതാക്കൾക്ക് 8-13% വരെയും EV നിർമ്മാതാക്കൾക്ക് 13-18% വരെയും പദ്ധതിയിലൂടെ സർക്കാർ സാമ്പത്തിക സഹായം നൽകുന്നു

പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലൂടെ രാജ്യത്ത് 42,500 രൂപയുടെ നിക്ഷേപം സാധ്യമാകും

ഇത് ഏകദേശം 7.5 ലക്ഷം പുതിയ അഡ്വാൻസ്ഡ് ലെവൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും

ഹൈബ്രിഡ്, EV എന്നിവയ്ക്കായുളള ഫെയിം സ്കീമുകൾ 2024 മാർച്ച് 31 വരെ രണ്ട് വർഷം കൂടി നീട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version