ഓൺലൈൻ വഴിയുള്ള തെറ്റായ വിവരങ്ങൾ നിയന്ത്രിക്കാനും അവയ്ക്കെതിരെ വേഗത്തിലും കൃത്യമായും പ്രതികരിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനവുമായി കേന്ദ്ര ഗവൺമെന്റ്. സോഷ്യൽ മീഡിയ, പോഡ്‌കാസ്റ്റുകൾ ഉൾപ്പെടെയുള്ള നവയുഗ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് സർക്കാർ സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, അഡീഷണൽ സെക്രട്ടറിമാർ, ഡയറക്ടർമാർ എന്നിവർക്കാണ് ബോധവൽക്കരണം നൽകുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മുഴുവൻ സെക്രട്ടറി തല ഉദ്യോഗസ്ഥർക്കുമായി ഒരു ദിവസം നീണ്ടുനിന്ന സമ്മേളനം നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരായ പി.കെ. മിശ്ര, ശക്തികാന്ത ദാസ്, കാബിനറ്റ് സെക്രട്ടറി ടിവി സോമന്തഹാൻ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിശദമായ അവതരണങ്ങൾ നടത്തി.
ഈ ആഴ്ച അവസാനം, അഡീഷണൽ, ജോയിന്റ് സെക്രട്ടറിമാർക്കായി സമാനമായ പരിപാടി സംഘടിപ്പിക്കും. അടുത്ത ആഴ്ച ഡയറക്ടർമാർക്കും ബോധവൽക്കരണം നൽകും. പരമ്പരാഗത സർക്കാർ ആശയവിനിമയത്തേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്നതിനാൽ ഇതിനായി ഇൻഫ്ലുവൻസർമാരെയും കലാകാരന്മാരെയും നിയമിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനയുണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രാലയങ്ങൾക്കുള്ളിൽ ദ്രുത പ്രതികരണ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
central government is training top officials (secretaries, directors) on using new media and responding quickly/accurately to online misinformation.
