channeliam.com

NASA-യുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലിടം കണ്ട പാതി മലയാളിയായ Anil Menon-നെ കുറിച്ചറിയാം

നാല് സ്ത്രീകളും ആറ് പുരുഷന്മാരും ഉൾപ്പെടുന്ന പത്ത് പേരുടെ പട്ടികയിലാണ് Anil Menon ഇടം പിടിച്ചത്

മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ Anil Menon

International Space നിലയത്തിലെ വിവിധ പര്യവേഷണങ്ങളിൽ Anil Menon ഇതിന് മുൻപും പങ്കെടുത്തിട്ടുണ്ട്

1999-ൽ Harvard University-യിൽ നിന്ന് Neurobiology-യിൽ ബിരുദവും 2004-ൽ Stanford യൂണിവേഴ്സിറ്റിയിൽ നിന്ന് Mechanical Engineering ബിരുദാനന്തര ബിരുദവും നേടി

2006-ൽ Stanford Medical സ്കൂളിൽ നിന്ന് Doctor Of Medicine ബിരുദം നേടി,2009 ല്‍ Emergency Medicine-ലും യോഗ്യത നേടി

Aerospace Medicine, Public Health തുടങ്ങിയവയിലും അനിൽ മേനോന് ബിരുദമുണ്ട്

Harvard കാലത്ത്, ഹണ്ടിംഗ്ടൺസ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തി, Polio വാക്സിനേഷനെ കുറിച്ച് പഠിക്കാൻ ഒരു വർഷം ഇന്ത്യയിൽ ചെലവഴിച്ചു

ഒരു Flight ഇൻസ്ട്രക്ടറെന്ന നിലയിൽ, പൈലറ്റായി 1,000 മണിക്കൂറിലധികം എക്സ്പീരിയൻസുമുണ്ട്

SpaceX-ൽ ജോലി ചെയ്യുന്ന അന്ന മേനോനാണ് ഭാര്യ

ഇതിന് മുമ്പ് NASA ബഹിരാകാശയാത്രികരെ തെരഞ്ഞെടുത്തത് 2017 ലായിരുന്നു

12,00 അപേക്ഷകളിൽ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തതെന്ന് NASA Administrator Bill Nelson അറിയിച്ചു

ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ മാസങ്ങൾ നീണ്ട പരിശീലനമാണ് നൽകുക

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com