വാട്ട്‌സ്ആപ്പിൽ ഭാര്യക്ക് ട്രോളുകൾ, Women Only Social Media Platform ആരംഭിച്ച് മാധ്യമപ്രവർത്തകനായ Tarun Katial
Tarun Katial ന്റെ ഭാര്യയും അറിയപ്പെടുന്ന മാധ്യമപ്രവർത്തകയുമായ Monisha Singh Katial നാണ് ട്രോളുകളിലൂടെ ദുരനുഭവം ഉണ്ടായത്
ഭാര്യയുടെ അനുഭവം സ്ത്രീകൾക്കായി മാത്രമുള്ള Social Media പ്ലാറ്റ്‌ഫോമായ Eve World-ന് തുടക്കമിടാൻ Tarun Katial ന് പ്രേരണയായി
പ്രതികരണം ഭയക്കാതെ അഭിപ്രായം പ്രകടിപ്പിക്കാനും ഉള്ളടക്കം സൃഷ്ടിക്കാനും കമ്മ്യൂണിറ്റികൾ രൂപീകരിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് Eve World-നുളളത്
2022 ജനുവരി-മാർച്ച് പാദത്തിൽ Eve World ലോകമെമ്പാടും എത്തിക്കാനാണ് Tarun Katial പദ്ധതിയിടുന്നത്
ആദ്യം India, Middle East, Indonesia എന്നിവിടങ്ങളിലും പിന്നീട് മറ്റ് രാജ്യങ്ങളിലും Platform അവതരിപ്പിക്കും
സ്ത്രീകൾ മാത്രമാണ് Platform ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ Eve World 2-Way-Authentification സജ്ജീകരിക്കും
പ്ലാറ്റ്‌ഫോമിൽ Blockchain സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ Virtual ടോക്കണുകളോ പോയിന്റുകളോ നേടാനും അനുവദിക്കും
Eve World-ലെ ജീവനക്കാരിൽ 70 ശതമാനവും സ്ത്രീകളായിരിക്കുമെന്നും Tarun Katial പറഞ്ഞു
Singapore ആസ്ഥാനമായ Jungle Ventures-ൽ നിന്ന് Company പ്രാഥമിക Funding നേടിയിട്ടുണ്ട്
Zee5, Big FM എന്നിവയിൽ സ്ഥാപക Chief Executive-വായി പ്രവർത്തിച്ചിട്ടുളളയാളാണ് രണ്ട് പതിറ്റാണ്ടിലേറെയായി മാധ്യമ, വിനോദ വ്യവസായരംഗത്തുളള Tarun Katial
Star India, Sony Entertainments, Reliance Broadcast Network തുടങ്ങിയവയിലും ഉയർന്ന പദവികൾ Tarun Katial വഹിച്ചിട്ടുണ്ട്
