ഇറ്റാലിയൻ ടയർ നിർമ്മാതാക്കളായ പിറെല്ലിയും (Pirelli) ഇന്ത്യയുടെ ബാൽകൃഷ്ണ ഇൻഡസ്ട്രീസും (Balkrishna Industries) സംയുക്തമായി ടയറുകൾ നിർമ്മിക്കുന്നതിനായി പുതിയ പങ്കാളിത്തത്തിന് രൂപം നൽകി. ഗുജറാത്തിലെ ഭുജിൽ നിർമ്മിക്കുന്ന പുതിയ കേന്ദ്രത്തിലൂടെ 2030ഓടെ പ്രതിവർഷം 8 ലക്ഷം പിറെല്ലി ബ്രാൻഡഡ് ടയറുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

അടുത്ത സാമ്പത്തിക വർഷത്തോടെ ഈ ശാലയിലെ ഉത്പാദനം ആരംഭിക്കുമെന്ന് ബാൽകൃഷ്ണ ഇൻഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ രാജീവ് പോദ്ദർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മുംബൈ ആസ്ഥാനമായുള്ള ബാൽകൃഷ്ണ ഇൻഡസ്ട്രീസ് തങ്ങളുടെ പുതിയ ഭുജ് പ്ലാന്റിൽ പിറെല്ലിക്കായി ടയറുകൾ നിർമ്മിച്ചു നൽകും.
ബിസിനസ്സ് പ്ലാനുകൾ അന്തിമമാക്കുന്ന മുറയ്ക്ക്, ഇരു കമ്പനികളുടെയും ബ്രാൻഡുകളിൽ കാർ ടയറുകൾ നിർമ്മിക്കുന്നതിനായി 50:50 അനുപാതത്തിലുള്ള സംയുക്ത സംരംഭത്തിനും പദ്ധതിയുണ്ട്. ആഭ്യന്തര വിപണിയെയും അന്താരാഷ്ട്ര വിപണിയെയും ലക്ഷ്യമിട്ടാണ് ഈ പുതിയ നിർമ്മാണ പ്ലാന്റ് പ്രവർത്തിക്കുകയെന്ന് കമ്പനികൾ അറിയിച്ചു.
Italian tire giant Pirelli partners with India’s Balkrishna Industries to manufacture 8 lakh tires annually in Gujarat, boosting local manufacturing and exports
