channeliam.com

Amazon 2020-ൽ സൃഷ്ടിച്ചത് 599 ദശലക്ഷം പൗണ്ട് Plastic Packaging മാലിന്യങ്ങളെന്ന് Report

അതിൽ 23.5 ദശലക്ഷം പൗണ്ട് സമുദ്രങ്ങളിൽ എത്തിയതായി ഓഷ്യാന Report പറയുന്നു

Covid ലോക്ക്ഡൗണുകളിൽ കൂടുതൽ അമേരിക്കക്കാർ ആമസോണിനെ ആശ്രയിച്ചത് മാലിന്യങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടാൻ ഇടയാക്കി

എന്നാൽ ആമസോണിനേക്കാളധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ‌ തളളുന്നത് Petrochemical കമ്പനികളാണെന്ന് Plastic Waste Commerce Index പറയുന്നു

ലോക സമുദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന Plastic-ന്റെ ഭൂരിഭാഗവും ഏകദേശം 20 കമ്പനികളിൽ നിന്നാണ് വരുന്നത്, ഇതിൽ Amazon ഉൾപ്പെടുന്നില്ല

ലോകത്തിലെ ഒറ്റത്തവണ ഉപയോഗിക്കുന്ന Plastic മാലിന്യത്തിന്റെ ഏകദേശം 20% ExxonMobil, Dow Chemical, Sinopec എന്നിവയാണ് പുറന്തളളുന്നത്

Amazon-ന്റെ 23.5 മില്യൺ പൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ 17.6 ബില്യൺ പൗണ്ട് Plastic ഓരോ വർഷവും ലോക സമുദ്രങ്ങളിലേക്ക് എത്തുന്നതായി റിപ്പോർട്ട് പറയുന്നു

Single Use Plastic ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ ശ്രമിക്കുകയാണെന്നും 2040 ഓടെ Net Zero Carbon കൈവരിക്കുമെന്നും Amazon പ്രസ്താവനയിൽ പറഞ്ഞു

ആഗോള തലത്തിൽ ലോക സമുദ്രങ്ങളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഓഷ്യാന

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com