ബ്രേക്ക് തകരാറിന് സാധ്യതയുള്ളതിനാൽ റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ 26,300 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു
2021 സെപ്റ്റംബർ 1 നും ഡിസംബർ 5 നും ഇടയിൽ നിർമ്മിച്ച ക്ലാസിക് 350 മോഡലുകളാണ് റോയൽ എൻഫീൽഡ് തിരിച്ചുവിളിച്ചത്
റോയൽ എൻഫീൽഡ് അംഗീകൃത സർവീസ് സെന്ററുകളിലോ ഡീലർഷിപ്പുകളിലോ എത്തിക്കാനാണ് നിർദ്ദേശം
റോയൽ എൻഫീൽഡിൽ നിന്ന് ഏറ്റവുമൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ ബൈക്കുകളാണ് ക്ലാസിക് 350
സിംഗിൾ-ചാനൽ ABS, റിയർ ഡ്രം ബ്രേക്ക് ക്ലാസിക് 350 മോഡലുകളിലാണ് തകരാറുളളത്
ഡ്രം ബ്രേക്ക് വേരിയന്റിലെ പിൻ ബ്രേക്ക് പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനക്കായി തിരികെ വിളിച്ചത്
സ്വിങ്ങ് ആമിനോട് ചേർന്നുളള ബ്രേക്ക് റിയാക്ഷൻ ബ്രാക്കറ്റിനെ തകരാർ ബാധിക്കുന്നത് കൊണ്ടാണ് മോഡലുകൾ തിരികെ വിളിക്കാൻ തീരുമാനിച്ചത്
ഉപഭോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റ് സന്ദർശിക്കാനോ പ്രാദേശിക റോയൽ എൻഫീൽഡ് വർക്ക്‌ഷോപ്പുകളിൽ ബന്ധപ്പെടാനോ കഴിയും
ഈ വർഷം മെയ് മാസത്തിൽ, ഏകദേശം 2,36,966 യൂണിറ്റ് ക്ലാസിക്, ബുള്ളറ്റ്, മെറ്റിയർ മോഡലുകൾ റോയൽ എൻഫീൽഡ് തിരിച്ചുവിളിച്ചിരുന്നു
ഇഗ്നിഷൻ കോയിൽ തകരാർ പരിഹരിക്കുന്നതിനാണ് ഇന്ത്യയിലും വിവിധ അന്താരാഷ്ട്ര വിപണികളിലുമായി റോയൽ എൻഫീൽഡ് മോഡലുകൾ തിരികെ വിളിച്ചത്
Type above and press Enter to search. Press Esc to cancel.