channeliam.com

റിലയൻസിന്റെ നേതൃസ്ഥാനം Mukesh Ambani ഒഴിയുമെന്ന് Business ലോകത്ത് അഭ്യൂഹം

Reliance ഇപ്പോൾ സുപ്രധാനമായ ഒരു നേതൃമാറ്റം വരുത്താനുള്ള പ്രക്രിയയിലാണെന്ന് Reliance Family ഡേയിൽ Mukesh Ambani

യുവതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുളള പ്രക്രിയ താനുൾപ്പെടെയുളള മുതിർന്നവർ ത്വരിതപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായി Mukesh Ambani പറഞ്ഞു

എല്ലാ മുതിര്‍ന്നവരും റിലയന്‍സിലെ ഉയര്‍ന്ന കഴിവുള്ള, അങ്ങേയറ്റം പ്രതിബദ്ധതയും അവിശ്വസനീയമാംവിധം വാഗ്ദാനവുമുള്ള യുവ പ്രതിഭകള്‍ക്കായി വഴിമാറേണ്ടതുണ്ടെന്ന് Mukesh Ambani

Reliance Industries Limited വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും ശക്തമായ Indian ബഹുരാഷ്ട്ര കമ്പനിയായി മാറുമെന്ന് Mukesh Ambani കൂട്ടിച്ചേർത്തു

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും Reliance Industries Limited ചെയര്‍മാനുമായ Mukesh Ambani പിന്തുടർച്ചാ പദ്ധതികളെക്കുറിച്ച് ഇതാദ്യമായാണ് സംസാരിക്കുന്നത്

നേതാക്കളെ മറികടക്കുന്ന ഒരു സംഘടനാ സംസ്‌കാരം റിലയൻസിൽ കെട്ടിപ്പടുക്കണമെന്ന് Ambani പറഞ്ഞു

വരും ദശകങ്ങളിൽ റിലയൻസിന്റെ ഭാവി വളർച്ചയ്ക്ക് അടിത്തറ പാകാനുള്ള സമയമാണിതെന്ന് മുകേഷ് അംബാനി പറഞ്ഞു

Nitha- Mukesh ദമ്പതികൾക്ക് Akash, Isha, Anandഎന്നിങ്ങനെ മൂന്ന് മക്കളാണുളളത്

തലമുറമാറ്റത്തെക്കുറിച്ചുള്ള അംബാനിയുടെ പരാമർശങ്ങളെക്കുറിച്ച് Company ഔദ്യോഗികമായി പ്രതികരിച്ചില്ല

Clean, Green Energy മേഖലയിലേക്കും Retail, Telecom ബിസിനസുകളിലേക്കും കടന്ന Reliance വരുംവർഷങ്ങളിൽ വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com