കർഷക കുടുംബത്തിലെ അനുഭവങ്ങൾ മുൻനിർത്തി ഗ്രാമീണ മേഖലയിൽ സാങ്കേതികവിദ്യയും സർക്കാർ ക്ഷേമപദ്ധതികളും എത്തിക്കാൻ മുന്നിട്ടിറങ്ങിയ യുവസംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ സാക്ഷം കുമാറിന് 2026-ലെ അന്താരാഷ്ട്ര ഡയാന പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ‘ടെക് ഓൺ ദി ഫീൽഡ്’ (Tech on the Field) എന്ന പ്രസ്ഥാനം വഴി 300 ഗ്രാമങ്ങളിലെ 25,000 കർഷകരിലേക്ക് ആധുനിക കൃഷിരീതികൾ എത്തിക്കാൻ അദ്ദേഹത്തിനായി.

ഗ്രാമീണ മേഖYoung entrepreneur Saksham Kumar wins the International Diana Award 2026 for empowering over 25,000 rural farmers with technology through Tech on the Fieldലയിലെ കർഷകർക്കിടയിൽ ആധുനിക കൃഷി രീതികളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും അവബോധം വളർത്താനാണ് സാക്ഷം കുമാർ ‘ടെക് ഓൺ ദി ഫീൽഡ്’ എന്ന സംരംഭത്തിന് തുടക്കമിട്ടത്. ഇന്ത്യൻ ഫാം സയൻസസ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച 250 വർക്ക്ഷോപ്പുകളിലൂടെ ഡ്രോണുകളുടെ പ്രവർത്തനം, ആധുനിക ജലസേചന മാർഗങ്ങൾ തുടങ്ങിയവ കർഷകർക്ക് നേരിട്ട് പരിചയപ്പെടുത്തി. സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനൊപ്പം 20,000 കർഷകരെ വിവിധ സർക്കാർ ക്ഷേമപദ്ധതികളിൽ രജിസ്റ്റർ ചെയ്യിക്കാനും 15,000 കർഷകർക്ക് മികച്ച വിപണിബന്ധങ്ങൾ ഒരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത് കർഷകരുടെ വരുമാനത്തിൽ 10 ശതമാനം വരെ വർധനവിന് കാരണമായി.
ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പുറമെ ഫിലിപ്പീൻസിൽ പ്രകൃതിദുരന്ത ദുരിതാശ്വാസത്തിനായി ‘സ്കൈബ്രിഡ്ജസ്’ (SkyBridges) എന്ന സംഘടനയ്ക്കും സാക്ഷം രൂപം നൽകിയിട്ടുണ്ട്. വ്യോമമാർഗമുള്ള വിനോദസഞ്ചാരവും ദുരന്തനിവാരണ പ്രവർത്തനങ്ങളും സമന്വയിപ്പിച്ചാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. വേൽസ് രാജകുമാരി ഡയാനയുടെ സ്മരണാർത്ഥം യുവ ജീവകാരുണ്യ പ്രവർത്തകർക്കായി നൽകുന്ന ഡയാന പുരസ്കാരം (Diana Award 2026) ലഭിച്ചതോടെ ആഗോളതലത്തിൽ ശ്രദ്ധേയനായിരിക്കുകയാണ് ഈ യുവസംരംഭകൻ.
Young entrepreneur Saksham Kumar wins the International Diana Award 2026 for empowering over 25,000 rural farmers with technology through Tech on the Field
