ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ പൈൻ ലാബ്‌സ് യുഎസ് ഐപിഒയ്‌ക്കായി ഫയൽ ചെയ്യുന്നുവെന്ന് റിപ്പോർട്ട്
മർച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈൻ ലാബ്സ് ഏകദേശം 500 മില്യൺ ഡോളർ സമാഹരിക്കുന്നതിന് ഫയൽ ചെയ്തതായി ബ്ലൂംബെർഗ് ന്യൂസ്
Temasek, Mastercard- ഇവയുടെ പിന്തുണയുള്ള കമ്പനിക്ക് ലിസ്റ്റിംഗ് ഏകദേശം $5.5 ബില്യൺ മുതൽ $7 ബില്യൺ വരെ മൂല്യം നൽകുമെന്ന് റിപ്പോർട്ട് പറയുന്നു
ഗോൾഡ്‌മാൻ സാക്‌സും മോർഗൻ സ്റ്റാൻലിയുമാണ് ഐപിഒയിലെ ലീഡ് ബാങ്കർമാർ
ഇഷ്യുവിന്റെ വലുപ്പത്തിലും ലിസ്റ്റിംഗ് സമയത്തിലും ഇനിയും മാറ്റം വരാമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈൻ ലാബ്സിൽ 20 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു
പൈൻ ലാബ്‌സ് കഴിഞ്ഞ വർഷം 600 മില്യൺ ഡോളറാണ് സമാഹരിച്ചത്, കമ്പനിയുടെ മൂല്യം 3.5 ബില്യൺ ഡോളറായിരുന്നു
പെട്രോളിയം കമ്പനികൾക്ക് റീട്ടെയിൽ ഓട്ടോമേഷൻ സൊല്യൂഷനുകൾ നൽകുന്നതിനായി 1998 ൽ സ്ഥാപിതമായ കമ്പനിയാണ് പൈൻ ലാബ്‌സ്
ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും വ്യാപാരികൾക്ക് ഇൻവെന്ററി മാനേജ്‌മെന്റ്, പേയ്‌മെന്റ് ടെർമിനലുകൾ തുടങ്ങിയ സേവനങ്ങളും ഉപകരണങ്ങളും നൽകുന്നു
Type above and press Enter to search. Press Esc to cancel.