വിവോയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് ഈ വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസറാകുന്നു
ചൈനീസ് മൊബൈൽ നിർമ്മാതാവായ വിവോയെ മാറ്റി 2022 IPL എഡിഷൻ മുതൽ ടാറ്റ ഗ്രൂപ്പ് മുഖ്യ സ്പോൺസറാകുമെന്ന് IPL ചെയർമാൻ ബ്രിജേഷ് പട്ടേൽ
ടൂര്‍ണമെന്റിന്റെ ഇവന്റ് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്
ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടയിൽ, IPL 2020- എഡിഷനിൽ വിവോയുമായുളള ബന്ധം BCCI, താൽക്കാലികമായി നിർത്തിവച്ചിരുന്നു
2020-ലെ IPL മത്സരങ്ങൾക്ക് സ്പോൺസറായത് ഇന്ത്യൻ കമ്പനിയായ ഡ‍്രീം ഇലവൻ ആയിരുന്നു
എന്നാൽ 2021- IPL മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി വിവോ തിരിച്ചെത്തിയിരുന്നു
2018 മുതൽ 2022 വരെയുളള IPL മത്സരങ്ങൾക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾക്കായി വിവോയുമായി 2,200 കോടി രൂപയുടെ കരാറാണ് ഉണ്ടായിരുന്നത്
അനുയോജ്യരായ കമ്പനിക്ക് ടൈറ്റിൽ സ്പോൺസർഷിപ്പ് കൈമാറാൻ തയ്യാറാണെന്ന് വിവോ അറിയിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.