channeliam.com

ക്രിപ്റ്റോ പ്രവർത്തനങ്ങൾ സംബന്ധിച്ച് റെഗുലേറ്ററി വ്യക്തത 2022 ബജറ്റിൽ സർക്കാർ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ.

ക്രിപ്‌റ്റോയെ ഒരു അസറ്റ് ക്ലാസായി തരംതിരിക്കലും നികുതി നയങ്ങളും ബജറ്റിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WazirX-നാസ്‌കോം റിപ്പോർട്ട് അനുസരിച്ച്, 2030-ഓടെ .ക്രിപ്‌റ്റോ മാർക്കറ്റ് ഇന്ത്യയിൽ 241 മില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

റെഗുലേറ്ററി വ്യക്തത ക്രിപ്‌റ്റോ മേഖലയ്ക്ക് ഉത്തേജനം നൽകും, വളർച്ച ത്വരിതപ്പെടുത്തുമെന്ന് വസീർഎക്‌സിന്റെ സ്ഥാപകനും സിഇഒയുമായ നിശ്ചൽ ഷെട്ടി.

ക്രിപ്‌റ്റോ വ്യവസായത്തെ സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുമെന്നുളള പ്രതീക്ഷയാണ് CoinDCX എക്സിക്യൂട്ടീവ് ഡയറക്ടർ മൻഹർ ഗരെഗ്രാറ്റ് പ്രകടിപ്പിച്ചത്

ഒരു വ്യവസായമെന്ന നിലയിൽ, ഒരു നിയന്ത്രണ ചട്ടക്കൂട് ബജറ്റിൽ പ്രാവർത്തികമാക്കുമെന്ന് കരുതുന്നതായി കോയിൻ സ്വിച്ച് ചീഫ് ബിസിനസ് ഓഫീസർ, ശരൺ നായർ.

നികുതി സംബന്ധിച്ച അവ്യക്തത നീങ്ങുകയും നികുതി നിയമങ്ങൾക്ക് കീഴിൽ ക്രിപ്റ്റോ അസറ്റുകൾ ഉചിതമായി നിർവചിക്കുകയും ചെയ്യുമെന്നാണ് ബജറ്റ് പ്രതീക്ഷ.

15 ദശലക്ഷം ക്രിപ്റ്റോ നിക്ഷേപകരുളള ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ ക്രിപ്റ്റോ നിക്ഷേപക രാജ്യമായി മാറിയിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com