2025-26 സാമ്പത്തിക വർഷത്തെ റെയിൽവേ പാസഞ്ചർ സർവീസ് (കൊമേഴ്സ്യൽ) സൂചികയിൽ നേട്ടവുമായി ദക്ഷിണ റെയിൽവേ. രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള പത്ത് വന്ദേഭാരത് ട്രെയിനുകളിൽ നാലെണ്ണവും മറ്റ് എക്സ്പ്രസ് ട്രെയിനുകളിൽ ആറെണ്ണവും ദക്ഷിണ റെയിൽവേയിൽ നിന്നുള്ളവയാണ് എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ്സ് 187.78% ഒക്യുപ്പൻസിയോടെ രാജ്യത്തെ വന്ദേഭാരത് സർവീസുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിന്റെ മടക്ക സർവീസായ മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് (173.33%) മൂന്നാം സ്ഥാനത്തും, കാസർകോട് – തിരുവനന്തപുരം സർവീസ് (172.87%) നാലാം സ്ഥാനത്തുമാണ്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് 159.36% യാത്രക്കാരുമായി ഏഴാം സ്ഥാനത്തുമുണ്ട്. ദക്ഷിണ റെയിൽവേ പുറത്തുവിട്ട ഈ കണക്കുകൾ സോണിന്റെ മികച്ച പ്രവർത്തന മികവിനെയാണ് അടിവരയിടുന്നത്.
The Thiruvananthapuram-Mangaluru Vande Bharat Express has emerged as India’s busiest, recording a massive 187.78% occupancy. Discover how Southern Railway dominated the national top 10 list with four trains from Kerala.
