channeliam.com

Digital Currency എന്താല്ലേ, നശിപ്പിക്കാനാക്കില്ല, കത്തിക്കാനാവില്ല മോഷ്ടിക്കുകയില്ല

റിസർവ്വ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കും

റിസർവ്വ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു കഴി‍ഞ്ഞു. ഡിജിറ്റൽ രൂപ ബ്ലോക്ക് ചെയിനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിക്കുമെന്നും ബജറ്റ് പറയുന്നു. ഇന്ത്യൻ ഡിജിറ്റൽ ഇക്കോണമിയെ പരിപോഷിപ്പിക്കുന്നതിനുളള സർക്കാരിന്റെ അടുത്ത നീക്കമായാണ് ഡിജിറ്റൽ കറൻസി വിലയിരുത്തപ്പെടുന്നത്. ക്രിപ്റ്റോകറൻസികളായ ബിറ്റ്കോയിനിൽ നിന്നും ഈഥറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വരുന്ന ഡിജിറ്റൽ കറൻസി പക്ഷേ റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരിക്കും. ഇത് തന്നെയാണ് ഡിജിറ്റൽ രൂപയെ ക്രിപ്റ്റോയിൽ നിന്ന് വ്യത്യസ്തമാക്കുന്നതും. ഇന്ത്യയുടെ ഡിജിറ്റൽ കറൻസി കൂടുതൽ കാര്യക്ഷമവും ലളിതവും ആയിരിക്കും. ഇത് കറൻസി മാനേജ്മെന്റിന് എളുപ്പമാവുമെന്നും ധനമന്ത്രി ബജറ്റിൽ സൂചിപ്പിച്ചിരുന്നു. എന്താണ് മറ്റു ക്രിപ്റ്റോകറൻസികളിൽ നിന്നും ഇന്ത്യയുടെ ഡിജിറ്റൽ രൂപയെ വ്യത്യസ്തമാക്കുന്നതെന്ന് നോക്കാം.

രൂപയുടെ ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ കറൻസി

ലളിതമായ വാക്കുകളി‍ൽ, ഇന്ത്യൻ കറൻസി- രൂപയുടെ- ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ കറൻസി എന്ന് പറയാം. CBDCകൾ ഫിസിക്കൽ കറൻസിക്ക് ബദലായ സുരക്ഷിതവും ശക്തവും സൗകര്യപ്രദവുമായ പേയ്‌മെന്റ് മോഡായിരിക്കും. കീറില്ല, നശിപ്പിക്കാനാക്കില്ല, കത്തിക്കാനാവില്ല എന്നിങ്ങനെ ഡിജിറ്റൽ കറൻസിയുടെ ഗുണങ്ങൾ നീളുന്നു. മോഷ്ടിക്കുകയുമില്ല എന്നതാണ് മറ്റൊരു സവിശേഷത. സാധാരണ കറൻസി നോട്ടുകളെ അപേക്ഷിച്ച് ഡിജിറ്റൽ കറൻസിയുടെ ആയുസ്സ് അനന്തമാണെന്ന് കാണാം.

‍കറൻസി നോട്ടുകൾ അച്ചടിക്കുന്നതിലെ ചിലവ് ചുരുക്കാം

ഡിജിറ്റൽ കറൻസിയിലേക്ക് മാറുമ്പോൾ ഗവൺമെന്റിന് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം കറൻസി നോട്ടുകൾ അച്ചടിക്കുന്നതിലെ ചിലവ് ചുരുക്കാമെന്നതാണ്.മറ്റ് ക്രിപ്റ്റോ കറൻസികളെ പോലെയല്ല സെൻട്ര‍ൽ ബാങ്കിന്റെ നിയന്ത്രണത്തിലായിരിക്കും ഡിജിറ്റൽ രൂപ. ബിറ്റ്കോയിൻ പോലെ ഉറവിടമറിയാത്ത ദുരൂഹതകളുളള ക്രിപ്റ്റോകറൻസി പോലെയാകില്ല എന്ന് സാരം. അത് തന്നെയാണ് ഡിജിറ്റൽ രൂപയും മറ്റ് ക്രിപ്റ്റോ കറൻസികളും തമ്മിലുളള ഏറ്റവും വലിയ വ്യത്യാസം.
elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Block Chain ടെക്നോളജിയിൽ അധിഷ്ഠിതം

ഡീസെൻട്രലൈസ്ഡ് ആയിട്ടുളള ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ തന്നെ അധിഷ്ഠിതമായിരിക്കും ഡിജിറ്റൽ കറൻസിയും മറ്റ് സ്വകാര്യ ക്രിപ്റ്റോ കറൻസികളും. ഒരു വ്യാപക കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ആയിരിക്കും ഈ ഡാറ്റ സ്റ്റോർ ചെയ്യുക. സൈബർ ഭീഷണികളിൽ നിന്നും വലിയ പ്രതിരോധം നൽകാൻ ഈ സംവിധാനത്തിന് കഴിയും. ബിറ്റ്കോയിൻ പോലുളളവയ്ക്ക് ലോകവ്യാപകമായ നെറ്റ് വർക്ക് ആണ് ഉളളത്.

ഡിജിറ്റൽ കറൻസി ആർബിഐയുടെ നിയന്ത്രണത്തിലായതുകൊണ്ടു തന്നെ പൂർണമായും ഡീസെൻട്രലൈസ്ഡ് ആയിരിക്കുമെന്ന് പറയാനാകില്ല. പബ്ലിക്-പ്രൈവറ്റ് ബാങ്കുകളെയും പേയ്മെന്റ് സർവീസ് പ്രൊവൈഡർമാരെയും ഈ ഡിജിറ്റൽ കറൻസിയുടെ വിതരണശൃംഖലയിലേക്ക് കൊണ്ടുവരേണ്ടതായി വരും. ഈ രീതിയിൽ ഡിജിറ്റൽ കറൻസി മാനേജ് ചെയ്യാൻ ഒരു സിസ്റ്റം ആർബിഐ ഡിജിറ്റൽ കറൻസിയുടെ കാര്യത്തിൽ കൊണ്ടുവരേണ്ടതുണ്ട്. ഇടപാടുകളിലെ രഹസ്യാത്മകതയിലും വ്യക്തിഗത ഡാറ്റ ഉൾക്കൊള്ളു കാര്യത്തിലും കൂടുതൽ വ്യക്തത ആർബിഐ കൊണ്ടുവരുമെന്ന് കരുതാം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com