ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനിയായ ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ (CSSC), ഖത്തറിലെ ഊർജ്ജ ഭീമന്മാരായ ‘ഖത്തർ എനർജി’ക്ക് വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) കപ്പലിന്റെ നിർമ്മാണം ആരംഭിച്ചു. ഷാങ്ഹായ് ആസ്ഥാനമായുള്ള ഹുഡോങ്-ഷോങ്ഹുവ ഷിപ്പ് ബിൽഡിംഗിലാണ് ‘ക്യുസി-മാക്സ്’ (QC-Max) ക്ലാസിൽ പെട്ട ഈ ഭീമൻ കപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

2024-ൽ ഇരു കമ്പനികളും തമ്മിൽ ഒപ്പുവെച്ച, ഏകദേശം 56 ബില്യൺ യുവാൻ (8.3 ബില്യൺ ഡോളർ) മൂല്യമുള്ള ചരിത്രപരമായ കരാറിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റത്തവണ യാത്രയിൽ 2,71,000 ക്യൂബിക് മീറ്റർ എൽഎൻജി വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ, സാധാരണ എൽഎൻജി കപ്പലുകളേക്കാൾ 57 ശതമാനം അധികം ഇന്ധനം സംഭരിക്കാൻ തക്ക അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുങ്ങുന്നത്.
CSSC has started constructing the world’s largest LNG carrier for QatarEnergy. Built by Hudong-Zhonghua, the QC-Max vessel features a massive 271,000 cbm capacity.
