രാജ്യത്ത് അതിവേഗം വളരുന്ന ക്വിക്ക്-കൊമേഴ്‌സ്, വെയർഹൗസ് മേഖലകളെ ലക്ഷ്യമിട്ട് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് എന്റർപ്രൈസസ് 350 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ആമസോൺ തുടങ്ങിയ കമ്പനികളിൽ നിന്ന് ഫോർക്ക് ലിഫ്റ്റുകൾക്കും വെയർഹൗസ് ഓട്ടോമേഷൻ ഉപകരണങ്ങൾക്കുമുള്ള ആവശ്യം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇതിന്റെ ഭാഗമായി മുംബൈയ്ക്ക് സമീപമുള്ള ഖലാപൂരിൽ പ്രതിവർഷം 15,000 യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള അത്യാധുനിക നിർമ്മാണശാല കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള 1,000 കോടി രൂപയുടെ മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ബിസിനസ്സ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2,000 കോടി രൂപയായി ഉയർത്താനാണ് ഗോദ്‌റെജ് ഈ വൻ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.
Godrej Enterprises announces a ₹350 crore investment in a new warehouse manufacturing plant near Mumbai to meet the surging demands of Blinkit, Zepto, and Swiggy Instamart.
