EV പ്ലാറ്റ്ഫോമിൽ പങ്കാളിത്ത സാധ്യതകൾ തേടി ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജാഗ്വാർ ലാൻഡ് റോവർ
യുകെ ഗവൺമെന്റിന്റെ 625 മില്യൺ പൗണ്ട് സാമ്പത്തിക പിന്തുണയോടെ സ്വന്തം ഇലക്ട്രിക് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു
2030-ഓടെ രണ്ട് ബ്രാൻഡുകളും പൂർണ്ണമായും വൈദ്യുതീകരിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാണ് ശ്രമിക്കുന്നത്
ഭാവിയിൽ പൂർണമായും EV കളിലേക്ക് മാറുന്നതിന് ജെഎൽആർ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചിട്ടുണ്ട്
മോഡുലാർ ലോഞ്ചിറ്റ്യൂഡിനൽ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിന് ഹൈബ്രിഡ്, പ്യുവർ ഇലക്ട്രിക് വാഹന സൊല്യൂഷനുകൾ ഉൾക്കൊളളാനാകും
ഇലക്‌ട്രിക് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്
നിലവിൽ JLR പോർട്ട്‌ഫോളിയോയിലെ പൂർണ്ണമായ ഇലക്ട്രിക് മോഡലാണ് ജാഗ്വാർ ഐ-പേസ്
ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ലാൻഡ് റോവർ 2024-ൽ വിപണിയിലെത്തുമ്പോൾ, 2025-ൽ ജാഗ്വാർ ഒരു ഓൾ-ഇലക്‌ട്രിക് ലക്ഷ്വറി ബ്രാൻഡായി മാറും
2019-ൽ ഇലക്ട്രിക് മോട്ടോർ ട്രാൻസ്മിഷൻ,പവർ ഇലക്ട്രോണിക്സ് എന്നിവയിൽ BMW മായി JLR പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു
Type above and press Enter to search. Press Esc to cancel.